കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബിരുദ പാഠപുസ്തകത്തില്‍ അല്‍ഖ്വയ്ദ ഭീകരന്റെ കവിത ഉള്‍പ്പെടുത്തിയതിന് പിന്നില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിക്കണമെന്ന് ബിജെപി ദേശീയസെക്രട്ടറി പി.കെ.കൃഷ്ണദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സര്‍വ്വകലാശാലകളിലും ഭീകരവാദ സ്വാധീനം ഉണ്ടെന്നതിന്റെ വ്യക്തമായ തെളിവാണിത്. ആഗോളതലത്തില്‍ അറിയപ്പെടുന്ന അല്‍ഖ്വയ്ദ ഭീകരനായ അല്റൂബായിഷിന്റെ കവിതഉള്പ്പെടുത്തിയത് യാദൃച്ഛിക സംഭവമല്ല. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണിത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക മേഖലയിലുള്ള തീവ്രവാദസാന്നിധ്യമാണ ഇത് വ്യക്തമാക്കുന്നത്. സര്‍വ്വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇത്തരമൊരു കവിത തെരെഞ്ഞെടുക്കുക വഴി ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അന്താരാഷ്ട്ര ഭീകരവാദ ബന്ധമുള്ള വ്യക്തികള്‍ ഉണ്ടെന്നാണ് ബോധ്യപ്പെടുന്നത്. ഇത് ഞെട്ടിക്കുന്നതാണ്. അതുകൊണ്ട് സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്.കവിതപിന്വലിക്കുക മാത്രമല്ല ഇതിന്റെ പിന്നില ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം.
ഭീകരവാദബന്ധമുള്ളവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍കൊണ്ടുവരണം. കേരളത്തിലെ താക്കോല്‍ സ്ഥലങ്ങളില്‍ ഭീകരവാദബന്ധമുള്ളവര് നുഴഞ്ഞുകയറുന്നത് വന്‍ അപകടം സൃഷ്ടിക്കും. വിദ്യാഭ്യാസമേഖല പോലെതന്നെ ആഭ്യന്തര രംഗത്തും തീവ്രവാദ ബന്ധമുള്ളവര്‍ സ്ഥാനം പിടിച്ചത് നേരത്തെ കണ്ടുപിടിക്കപ്പെട്ടിരുന്നു, ഇത് തുടരുകയാണ്. പി.കെ.കൃഷ്ണദാസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: