കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കയര്‍ത്തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. 60 വയസ് പൂര്‍ത്തിയാകാത്ത മുഴുവന്‍ കയര്‍ തൊഴിലാളികളും ക്ഷേമനിധി പാസ് ബുക്ക്്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നീ രേഖകളും ക്ഷേമനിധി വിഹിതവുമായി ഇനി പറയുന്ന സ്ഥലങ്ങളിലെത്തണം.
ചെല്ലാനം പഞ്ചായത്തിലെ തൊഴിലാളികള്‍ക്ക് ഇന്ന് പള്ളിപ്പുറം പഞ്ചായത്ത് ഓഫീസിലാണ് ക്യാമ്പ്. എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം, എടവനയ്ക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തിലെ തൊഴിലാളികള്‍ക്ക് ഈ മാസം 14ന് പള്ളിപ്പുറം പഞ്ചായത്ത് ഓഫീസ്, ചിറ്റാറ്റുകര പഞ്ചായത്തിലെ തൊഴിലാളികള്‍ക്ക് 16ന് പറവൂര്‍ ക്ഷേമനിധി ഓഫീസ്, മല്യങ്കര, ചെട്ടിക്കാട്, മൂത്തകുന്നം, മടപ്ലാതുരുത്ത് കയര്സംഘത്തിലെ തൊഴിലാളികള്‍ക്ക് 19ന് മൂത്തകുന്നം കയര്‍ സംഘം ഓഫീസിലുമാണ് രജിസ്ട്രേഷന് ക്യാമ്പ്.
വാവക്കാട്, പല്യാത്തുരുത്ത്, തുരുത്തുപ്പുറം കയര്‍ സംഘത്തൊഴിലാളികള്ക്ക് 21ന് വാവക്കാട് കയര്‍ സംഘം ഓഫീസ്, വടക്കേക്കര പഞ്ചായത്തിലുള്ളവര്‍ക്ക് 23ന് വടക്കേക്കര പഞ്ചായത്ത് ഓഫീസ്, ഉദയം പേരൂരിലെ തൊഴിലാളികള്‍ക്ക് 26ന് ഉദയംപേരൂര്‍ പഞ്ചായത്ത് ഓഫീസ്, കോട്ടുവള്ളി പ്രദേശത്തെ തൊഴിലാളികള്‍ക്ക് 28ന് കോട്ടുവള്ളി പഞ്ചായത്ത് ഓഫീസിലും രജിസ്ട്രേഷന് ക്യാമ്പ് നടക്കും. നിലവില്‍ ക്ഷേമനിധിയില്‍ അംഗമാകാത്തവര്‍ക്ക് പുതുതായി അംഗമാകാനുള്ള സൗകര്യമുണ്ടാകും. കുടിശ്ശിക തീര്‍ത്ത് അടയ്ക്കുന്നവര്‍ക്ക് നിലിവില്‍ ക്ഷേമനിധിയില്‍ നിന്ന് നല്കി വരുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. പെന്ഷന് കൈപ്പറ്റുന്ന കയര്‍ തൊഴിലാളികളും പെന്ഷന് അപേക്ഷ സമര്‍പിച്ചിട്ടുള്ള തൊഴിലാളികളും ക്യാമ്പില്‍ ഹാജരാകേണ്ടതില്ലെന്ന് കയര്‍ തൊഴിലാളി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: