ന്യൂദല്‍ഹി: സര്‍വീസസിനെതിരായ രഞ്ജി ട്രോഫി സെമി ഫൈനല്‍ മുംബൈയിലേക്കു മാറ്റണമെന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ആവശ്യം ബിസിസിഐ നിരാകരിച്ചു. ടൂര്‍ണമെന്റിന്റെ നിയമാവലി പ്രകാരം സച്ചിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നബിസിസിഐ അധികൃതര്‍.
ജനുവരി 16ന ്ആരംഭിക്കുന്ന സെമി ഫൈനലിന്റ വേദിയായി ന്യൂദല്‍ഹിയിലെ പാലം സ്റ്റേഡിയത്തെ നിശ്ചയിച്ചിരുന്നു. ഇതിനു പി ന്നാലെ മത്സരം മുംബൈയിലേക്കു മാറ്റണ മെന്ന് സച്ചിന് ആവശ്യപ്പെടുകയായിരുന്നു.1964-65 സീസണിലാണു മുംബൈയും സര്‍വീസസും രഞ്ജി സെമിയില്‍ അവസാനമായി ഏറ്റുമുട്ടിയത്. അന്നു മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലായിരുന്നു കളി നടന്നത്.
അതിനാല്‍ ത്തന്നെ നിയമ പ്രകാരം മത്സരത്തിനു ആതിഥേയത്വം വഹിക്കാനുള്ള അവസരം സര്‍വീസസിനാണ്. ഈ സാഹചര്യത്തില്‍ സച്ചിന്റെ അപേക്ഷ ബിസിസിഐ തള്ളിക്കളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: