മൂവാറ്റുപുഴ: മൂവാറ്റുപുഴയാറ് വറ്റുന്നു. ജലത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന് ആശങ്കയും ഉയരുന്നു. മൂന്ന് മാസം മുമ്പ് ഇടുക്കി പദ്ധതിയില്‍നിന്നുള്ള വൈദ്യുതിയുടെ ഉല്‍പ്പാദനം കുറച്ചതോടെ മൂവാറ്റുപുഴയാറില്‍ നീരൊഴുക്ക് കുറയുന്നത് ഇത് രണ്ടാം തവണയുമാണ്. കാലവര്‍ഷത്തിന്റെ കുറവും ഇടുക്കി ഡാമില്‍നിന്നുള്ള നീരൊഴുക്ക് മലങ്കരഡാമില്‍ ശേഖരിച്ചു പല വഴിയും ഉപ കനാലുകള്‍ തിരിച്ചുവിടുന്നതും മൂവാറ്റുപുഴയാറിന്റെ ജലനിരപ്പിനെ ബാധിച്ചിട്ടുണ്ട്. കാളിയാര്‍, കോതമംഗലം പുഴകളും തൊടുപുഴയാറുമാണ് മൂവാറ്റുപുഴയാറിനെ ജല സമ്പന്നമാക്കുന്നത്.
എറണാകുളം നഗരമടക്കമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന ചൂണ്ടി ശുദ്ധജല വിതരണ പദ്ധതിയടക്കം ചെറുതും വലതുമായ ആറ് പദ്ധതികളാണ് മൂവാറ്റുപുഴയാറിനെ ആശ്രയിച്ച് നിലനില്‍ക്കുന്നത്. പുഴയില്‍ വെള്ളം കുറഞ്ഞതോടെ മൂവാറ്റുപുഴ ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിലേക്കുള്ള നീരൊഴുക്ക് ഇപ്പോള്‍ തന്നെ കുറഞ്ഞു കഴിഞ്ഞു. ഇത് പദ്ധതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും കുടിവെള്ള വിതരണം മുടങ്ങുവാനും സാധ്യതയുണ്ട്.
കിണറ്റില്‍ വെള്ളം നിറയുന്നതിനായി നിര്‍മിച്ച കായനാട് ചെക്ക് ഡാമിലും വെള്ളംകുറഞ്ഞതോടെ ഇതിന്റെ പ്രയോജനവും നഷ്ടപ്പെടുകയാണ്. സമീപ പഞ്ചായത്തുകളിലും നഗരപ്രദേശത്തും കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണ് നീരൊഴുക്ക് നിലച്ചതോടെ മുടങ്ങുന്നതിന് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: