കൊച്ചി: മോഹിനിയാട്ടത്തിന്റെ ലാസ്യ സൗന്ദര്യം നുകര്‍ന്ന് ജര്‍മ്മനിയില്‍ നിന്നുള്ള നര്‍ത്തകിയും പത്രപ്രവര്‍ത്തകയുമായ അഞ്ചേ സെമിന് ശ്രീശങ്കര നാട്യമണ്ഡപത്തിലെത്തി. സ്പാനിഷ് നൃത്തമായ ഫ്ലമിങ്കോയുടെ അവതരണം ചടുല-ലാസ്യ ചലനങ്ങളിലൂടെ സെമിന് അവതരിപ്പിച്ചത് കലാവിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.
ഫ്ലമിങ്കോയുടെ ലാസ്യ ചലനങ്ങള്‍ക്ക് മോഹിനിയാട്ടത്തിന്റെ ലാസ്യവുമായി ഏറെസമാനതയുണ്ട്. മോഹിനിയാട്ടം നല്ത്തകിയും ശ്രീങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടറുമായ സുധാ പീതാംബരനും അഞ്ചേ സെമിനും രണ്ട് നൃത്ത രൂപങ്ങളുടെയും സമാന ലാസ്യചലനങ്ങള്‍ അവതരിപ്പിച്ചു.
ഫളമിങ്കോയുടെ പാദചലനങ്ങള്‍ക്ക് വടക്കേ ഇന്ത്യയിലെ കഥകിന്റെ ദ്രുതഗതിയിലുള്ള ചലനങ്ങളോട് വളരെയധികം സാമ്യമുണ്ട്. നൃത്തത്തില്‍ മുദ്രകളില്ല. മുഖാഭിനയമുണ്ട്. എന്നാല്‍ കണ്ണുകളുടെ പ്രയോഗമില്ല. സന്തോഷം, ദുഃഖം തുടങ്ങിയ വികാര പ്രകടനങ്ങള്‍ ഫെള്മിങ്കോയിലുണ്ട്. ഇതിവൃത്തമില്ലെങ്കിലും ഗ്രാമീണ ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ള സമകാലീന നൃത്തം കൊറിയോഗ്രാഫര്‍ കൂടിയായ അഞ്ചേ സെമിന് അവതരിപ്പിച്ചു വരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഗ്രാമീണ ജനതയുടെ പ്രശ്നങ്ങളാണ് സെമിന് ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്.
മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദമെടുത്തിട്ടുള്ള അഞ്ചേസെമിന് രണ്ട് ദിവസം സ്കൂളില്‍ വിദ്യാര്‍ത്ഥിനികളുമായി ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: