പള്ളുരുത്തി: കൊച്ചി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് ഒരിടവേളക്കുശേഷം മറനീക്കി പുറത്ത്. ഐ വിഭാഗം നേതാക്കളായ ഹൈബി ഈഡന്, ബോണിറാഫേല് എന്നിവരെ ഇന്ന് പള്ളുരുത്തിയില്‍ നടക്കുന്ന കൊച്ചി പള്ളുരുത്തി ബ്ലോക്കുകളുടെ കണ്‍വെന്‍ഷനില്‍ നിന്നും ഒഴിവാക്കിയതാണ് ഐവിഭാഗം അണികളെ ചൊടിപ്പിച്ചത്. ഇവരെ സമ്മേളനത്തില്‍നിന്നും ബോധപൂര്‍വ്വം ഒഴിവാക്കിയെന്നുകാട്ടി നഗരസഭാംഗങ്ങളായ കെ.ആര്.പ്രേംകുമാര്‍, തമ്പിസുബ്രഹ്മണ്യം, ഷൈലദേവൂസ്, അഡ്വ.ആന്റണി കുരീത്തറ എന്നിവര്‍ ചേര്‍ന്ന് കെപിസിസി പ്രസിഡന്റിന് രേഖാമൂലം പരാതിനല്‍കി. ഇന്ന് നടക്കുന്ന സമ്മേളനവേദിയിലേക്ക് മാര്‍ച്ചു നടത്തുമെന്നും ഇവര്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടിയില്‍ ഐ വിഭാഗം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ജില്ലാതലത്തില്‍ ചിലര്‍ ഇടപെട്ടുവെങ്കിലും ഈ നീക്കം പരാജയപ്പെടുകയായിരുന്നു. കെപിസിസി പ്രസിഡന്റ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും ഐ വിഭാഗം ഇദ്ദേഹത്തെ വിളിച്ചറിയിച്ചതായും സൂചനയുണ്ട്. കൊച്ചി, പള്ളുരുത്തി മേഖലകളില്‍ ഐ വിഭാഗത്തിന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നും കെപിസിസി പ്രസിഡന്റിനെ വോധ്യപ്പെടുത്തിയതായും പള്ളുരുത്തിയിലെ ഒരു ബ്ലോക്ക് സെക്രട്ടറി പറഞ്ഞു. സമ്മേളനം നടക്കുന്ന പ്രദേശത്തെ കോണ്‍ഗ്രസ് ഐ വിഭാഗത്തില്‍പെട്ട ബ്ലോക്ക് സെക്രട്ടറിയെപ്പോലും സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: