കൊച്ചി: ഉമിനീര് ഗ്രന്ഥികളുടെ അസുഖങ്ങള്‍ പരിശോധിക്കുവാനുള്ള എന്‍ഡോസ്കോപിക് സംവിധാനം അമൃത ആശുപത്രിയിലെ ഹെഡ് ആന്റ് നെക്ക് വിഭാഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. ഉമിനീര് ഗ്രന്ഥികളിലെ കല്ലുകള്‍ എന്‍ഡോസ്കോപ്പിക് ലേസര്‍ വഴി പൊടിച്ചുകളയുന്ന ശസ്ത്രക്രിയ ഡോ.ബിനിഫൈസല്, ഡോ.കൃഷ്ണകുമാര്‍, ഡോ.ബാലഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായിട്ടാണ് ഇത്തരം ശസ്ത്രക്രിയ ചെയ്തിട്ടുള്ളതെന്ന് ഹെഡ് ആന്റ് നെക്ക് വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. അന്നനാളത്തിലെ തടസ്സങ്ങള്‍, വായ, തൊണ്ട, കവിള് എന്നിവയുടെ ക്യാന്‍സര്‍ മുലമുള്ള അസുഖങ്ങള്‍, പക്ഷാഘാതം പോലെയുള്ള ന്യൂറോളജി അസുഖങ്ങള്‍ എന്നിവമൂലം ആഹാരം ഇറക്കുവാന്‍ ബുദ്ധിമുട്ടുള്ള രോഗികളെ ചികിത്സാനിര്‍ണയം ചെയ്ത് പരിഹാരം കാണുന്നതിനുള്ള സ്വാലോയിങ്ങ് ക്ലിനിക്കും അമൃത ആശുപത്രിയിലെ ഹെഡ് ആന്റ് നെക്ക് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഡോ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഈ ക്ലിനിക്കില്‍ കുട്ടികള്‍ മുതല്‍ പ്രായാധിക്യം വരുന്നവരുള്പ്പെടെയുള്ളവരില് കാണുന്ന ഡിസ്ഫാജിയ ചികിത്സിക്കാനുള്ള സൗകര്യം ഉണ്ട്. ഇതിന്റെ സേവനം ആവശ്യമുള്ളവര്‍ 9400998761/ 0484-4001401 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: