കാലടി: ആദിശങ്കരന്റെ ജന്മഭൂമിയില് നാടിന്റെ സാംസ്കാരിക പൈതൃകം തകര്‍ക്കുന്ന രീതിയില്‍ പഞ്ചായത്ത് അധികാരികള്‍ നടപ്പിലാക്കുന്ന അറവുശാലാ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയുടെയും വിവിധ സാമുദായിക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍മസമിതിയുടെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അയ്യപ്പഭക്തന്മാരുടെ വിശ്രമകേന്ദ്രത്തിന് തൊട്ടടുത്തും ആദിശങ്കര കീര്ത്തിസ്തംഭത്തിനും പട്ടികജാതി-പട്ടികവര്‍ഗ ശ്മശാനത്തിനും തൊട്ടുമുന്നിലായി ഗോവധം നടത്തുന്നത് ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ധര്‍ണ ഉദ്ഘാടനംചെയ്തുകൊണ്ട് ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം.പി. അപ്പു പറഞ്ഞു. യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് വി.എ. രഞ്ചന്‍ അധ്യക്ഷത വഹിച്ചു. കര്‍മസമിതി കണ്‍വീനര്‍ കെ.എസ്. സുനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍ (പ്രസിഡന്റ് ആദിശങ്കര ജന്മദേശ വികസനസമിതി), പ്രൊഫ. ടി.എന്‍. ശങ്കരപ്പിള്ള (എന്‍എസ്എസ്), ടി.എസ്. ബൈജു (എസ്എന്‍ഡിപി യൂണിയന് കൗണ്‍സിലര്‍), ടി.വി. വേലായുധന് (കെപിഎംഎസ് അങ്കമാലി യൂണിയന് പ്രസിഡന്റ്), വി.കെ. ബാലകൃഷ്ണന് (എസ്ആര്‍വിസിഎസ് അങ്കമാലി യൂണിയന് പ്രസിഡന്റ്), പി.എന്‍. രവി (എസ്എന്‍ഡിപി യോഗം കാലടി ശാഖാ പ്രസിഡന്റ്), പ്രൊഫ. എച്ച്. പത്മനാഭന് (പ്രസിഡന്റ്, കേരള ബ്രാഹ്മണസഭ കാലടി ശാഖ), വിശ്വംഭരന് (ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്‍), എം.കെ. കുഞ്ഞോല്‍ (ഹിന്ദു ഐക്യവേദി രക്ഷാധികാരി), എം.പി. അരുണ്‍ലാല്‍ (എബിവിപി കാലടി ഏരിയാ സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. പി. ബിജു നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: