കൊച്ചി: ശ്രീമന്നാരായണീയ മഹോത്സവവും ശതകോടി അര്‍ച്ചനയും 30 മുതല്‍ ജനുവരി 6 വരെ പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിലും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലുമായി നടക്കുന്നതിന് മുന്നോടിയായി ‘നാരായണ’ നാമം പ്രചരിപ്പിക്കുന്നതിന് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ ‘നാരായണ’ എന്നെഴുതി ജപയജ്ഞത്തിന് തുടക്കം കുറിച്ചു. നാരായണനാമം ലോകമാകെ പ്രചരിപ്പിക്കുന്നതിനും 2013 പുതുവര്‍ഷം ശാന്തിയുടെയും സമാധാനത്തിന്റെയും വര്‍ഷമായി തീരുവാന്‍ ഈ നാമജപ ലിഖിതയജ്ഞംകൊണ്ട് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
സാഹിത്യത്തിന് മേല്‍പ്പത്തൂര്‍ നല്കിയ സംഭാവനക്കുള്ള ആദരവായി നാരായണീയ മഹോത്സവത്തെ ഞാന്‍ കാണുന്നുവെന്ന് എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഈ ലിഖിത ജപയജ്ഞത്തില്‍ ആര്‍ക്കും പങ്കുചേരാം. പേരും ഫോണ്‍ നമ്പറും എഴുതി നാരായണ ലിഖിത പുസ്തകം നാരായണീയ മഹോത്സവവേദിയിലോ നാരായണീയ സ്വാഗതസംഘം കാര്യാലയത്തിലോ പോസ്റ്റലായോ അയച്ചുതരണം. ഡിസംബര്‍ 31ന് മുമ്പായി സമര്‍പ്പിക്കുകയോ അയക്കുകയോ ചെയ്യണം. ഏറ്റവും കൂടുതല്‍ ‘നാരായണനാമം’ എഴുതുന്നവര്‍ക്ക് മഹോത്സവ വേദിയില്‍ ‘സുവര്‍ണ്ണ നാരായണഫലകം’ നല്കി ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: