കാസര്‍കോട്: സമൂഹത്തില്‍ സാമൂഹ്യതിന്മകള് വര്ദ്ധിച്ചുവരുന്നതിണ്റ്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.സത്യലക്ഷ്മി പറഞ്ഞു. കേരളം മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികള്‍ സാമൂഹ്യ തിന്മകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത്തരം ഭരണകൂടങ്ങളെ തിരുത്താന്‍ സ്ത്രീസമൂഹം മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ തിന്മകള്ക്കും വിലക്കയറ്റത്തിനുമെതിരെ സ്ത്രീ ശക്തിയെന്ന മുദ്രവാക്യമുയര്‍ത്തി ബിഎംഎസ് സംഘടിപ്പിച്ച മഹിളാധര്‍ണ കറന്തക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മദ്യത്തിണ്റ്റേയും മയക്കുമരുന്നിണ്റ്റേയും ദുരതഫലം ഏറ്റവും അധികം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. പല കുടുംബങ്ങളിലും ഇന്ന് സ്ത്രീകളുടെ കണ്ണീര് തോരാത്ത അവസ്ഥയാണുള്ളത്. ഇന്നത്തെ സമൂഹത്തില്‍ സാമൂഹ്യ തിന്മകള്ക്ക് ഏറ്റവുമധികം വിധേയരാകുന്നത് സ്ത്രീസമൂഹമാണ് എന്നതിനാല്‍ മദ്യത്തിനെതിരെയും മറ്റ് സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും സ്ത്രീമുന്നേറ്റം ഉയര്‍ന്നുവരണമെന്നും മതതീവ്രവാദികളെയും സാമൂഹ്യ വിരുദ്ധരെയും മാഫിയകളേയും നിയന്ത്രിക്കുന്നതില്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ പരാജയപ്പെടുകയാണെന്നും പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്ന ഭരണകൂടം സാധാരണക്കാരെ കയ്യൊഴിയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാരതീയ കുടുംബസങ്കല്പങ്ങളിലേക്ക് നാം തിരികെ പോകണമെന്നും സാംസ്കാരിക പൈതൃകത്തെ കയ്യൊഴിയുന്നതാണ് സമൂഹത്തിണ്റ്റെ അപചയത്തിന് കാരണമെന്നും ബിഎംഎസ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന് പറഞ്ഞു. സമൂഹത്തിണ്റ്റെ നിര്‍മ്മാണത്തില്‍ സ്ത്രീകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം നിഷ ടീച്ചര്‍ സ്ത്രീ സങ്കല്പം എന്ന വിഷയത്തില്‍ സംസാരിച്ചു. വനിത.ജെ.നായക്ക് അധ്യക്ഷത വഹിച്ചു. ശ്രീപ്രിയ സ്വാഗതവും ഉഷകുമാരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: