പഠനവും പ്രവര്‍ത്തന മേഖലയും തമ്മിലുള്ള ബന്ധം എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നൂറല്‍ ഇസ്ലാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (നിംസ്)യുവ.എം.ഡി. ഫൈസല്ഖാന്. കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.ടെക് ബിരുദധാരിയായ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല, ആതുരസേവനരംഗമാണ്. സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന മാറാരോഗങ്ങളുടെ ചികിത്സാ ചിലവുകള്‍ക്ക് ഒരു കൈത്താങ്ങാണ് നിംസിലൂടെ നടപ്പിലാക്കുന്ന ഫൈസലിസം.
ചുരുങ്ങിയ കാലയളവില്‍ ഇതിനകം നൂറ്റി പതിനാലോളം പേര്‍ക്ക് നിംസിന്റെ ഹൃദയ സാന്ത്വനത്തിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞു. ഹൃദയശസ്ത്രക്രിയയ്ക്കു പണമില്ലാതെ ജീവിതം വഴിമുട്ടിയവര്‍ക്ക് സൗജന്യ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ കിട്ടുമ്പോള്‍ ശസ്ത്രക്രിയയ്ക്കു വിധേയരാവുന്നവരുടെയും ബന്ധുക്കളുടെയും സന്തോഷമാണ് കോടികള്‍ വരുമാനമായി ലഭിക്കുന്നതിനേക്കാള്‍ വലുതെന്ന ജീവിതദര്‍ശനമാണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്.
ഒരുനിമിത്തമെന്നോണം കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ കര്‍ശന നിലപാടുകളായിരുന്നു ഇന്നത്തെ ഹ്യദയസാന്ത്വന കേന്ദ്രത്തിന്റെ പിറവിക്കുകാരണം. ഒരു ദന്തല്‍ കോളേജായിരുന്നു സ്വപ്നം. നെയ്യാറ്റിന്‍കര ആറാലുംമൂട്ടിനു സമീപം കോളേജിനുവേണ്ടി സ്ഥലം വാങ്ങി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ജീവനക്കാരെയും നിയമിച്ചു. 2006 ലായിരുന്നു നൂറല്‍ ഇസ്ലാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപിതമായത്. യൂണിവേഴ്സിറ്റി അംഗീകാരത്തിനായി ദന്തല്‍ കോളേജിന് നൂറ് കിടക്കകള്‍ വേണമെന്നതിനാല്‍ സമിപത്തെ രണ്ട് സ്വകാര്യ ആശുപത്രികളെ സഹ ആശുപത്രികളായി പരിഗണിച്ച് അപേക്ഷ നല്കി. എന്നാല്‍ രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും സൗകര്യങ്ങള്‍ കുറവാണെന്ന് കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്ന കേരള സര്‍വ്വകലാശാല. നേരത്തെ നിയമിച്ച ജിവനക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കി പിരിച്ചുവിടാം. എന്നാല്‍ വിദ്യര്‍ത്ഥികളുടെ ഭാവി ! കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ ! അവിടെയാണ് പ്രായോഗിക ബുദ്ധിയുടെ വേഗത്തിലുള്ള മൗസ് ക്ലിക്ക് ചെന്ന് പതിച്ചത്. നൂറ് കിടക്കകളുള്ള ഒരു ആശുപത്രി മന്ദിരം വേണമെന്ന് ഹ്യദയശസ്ത്രക്രിയയുടെ തലസ്ഥാനത്തിന്റെ പിറവിയും ഫൈസലിസവും ഇവിടെ തുടങ്ങുന്നു. ദന്തല്‍കോളേജിനുവേണ്ടി പണിത ടീച്ചിംഗ് ക്ലാസ്സുകളെ ആശുപത്രിയാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ മെഡിസിന് കൈകാരും ചെയ്യുന്ന ആശുപത്രിയാക്കി മാറ്റി.
ഹൃദയശസ്ത്രകൃയയ്ക്കു മതിയായ ചികിത്സ ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരുന്നു. നാഗര്‍കോവിലിനും തിരുവനന്തപുരത്തിനുമിടയില്‍ ഹൃദ്രോഗചികിത്സയ്ക്കായി അഭയം തേടുന്നത് സര്‍ക്കാര്‍ ആശുപത്രികളെ മാത്രം. ഡോക്ടര്‍മാര്‍ക്ക് രോഗവുമായിവരുന്നവരെ റഫര്‍ചെയ്ത് മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്കു വിടുക എന്ന ഉത്തരവാദിത്വം മാത്രം.
ദന്തല്‍കോളേജിനുവേണ്ടി പണിത ആശുപത്രി ക്രമേണ ഹൃദയശസ്ത്രക്രിയ രംഗത്തേയ്ക്ക്. ഇനിയാണ് ഫൈസലിസംതിയറി.
കിഡ്നി, കരള്‍, ഹൃദ്രോഗം എന്നീ ചികിത്സകള്‍ക്ക് തലസ്ഥാന നഗരിയിലെ ആശുപത്രികളിലെ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് യഥാസമയം ചികിത്സ ലഭ്യമാകാതെ മരണത്തിനു കീഴടങ്ങേണ്ടി വരുന്നവര്‍ നിരവധി. അവിടെയാണ് ഒരു വെല്ലുവിളിയുമായി നിംസ് രംഗത്തിറങ്ങുന്നത്. 2007-ല്‍ സ്വകാര്യ ആശുപത്രികളില്‍ ആല്‍ജിയോഗ്രാമിന് പതിനയ്യായിരം രൂപമുതല്‍ ഇരുപതിനായിരം രൂപവരെ. സര്‍ക്കാര്‍ ആശുപത്രികളില്‍ പതിനാലായിരത്തോളം രൂപയും. നിംസില്‍ എല്ലാ മരുന്നും ഉള്‍പ്പെടെ അയ്യായിരം രൂപ.ബൈപാസ് ശസ്ത്രക്രിയയ്ക്കാണെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ മൂന്നുലക്ഷം മുതല്‍ നാല് ലക്ഷം വരെ. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുലക്ഷത്തി ഇരുപത്തി അയ്യായിരവും. നിംസില്‍ എല്ലാ മരുന്നും ഉള്‍പ്പെടെതൊണ്ണൂറായിരം രൂപ. ആദ്യഘട്ടത്തില്‍ ലാഭത്തില്‍ മാത്രം കണ്ണുള്ള സ്വകാര്യ ആശുപത്രികളുടെ ശക്തമായ എതിര്‍പ്പുയര്‍ന്നു. ക്രമേണ അവരെല്ലാം നിംസ് തെളിച്ച വഴിയേ വരികയായിരുന്നു. തുടര്‍ന്നായിരുന്നു നടന് മമ്മൂട്ടിയുമായി സകരിച്ച് സൗജന്യ ശസ്ത്രക്രിയ പദ്ധതിക്കു രൂപം കൊടുത്തത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തീര്‍ത്തും ഹൃദ്രോഗശസ്ത്രക്രിയ സൗജന്യം. അതോടൊപ്പം രോഗിക്കു കൂട്ടിരിക്കുന്നവര്‍ക്ക് ഭക്ഷണമുള്‍പ്പെടെ താമസവും നല്കിവരുന്നു. ഡയാലിസിസിനു വിധേയരാകുന്ന തെരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്കും ഇത്തരത്തില്‍ സൗജന്യം നല്കിവരുന്നു. സൗജന്യ ശസ്ത്രക്രിയയ്ക്കു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തീര്‍ത്തും ബില്‍ കൗണ്ടര്‍ ഇല്ലാത്ത ആശുപത്രിയാണ് ഇന്ന് നിംസ്.
എന്‍.ഐ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു നിംസ് യൂണിവേഴ്സിറ്റി
എഞ്ചിനീയറിംഗ് കോളേജോ പോളിടെക്നിക്കുകളോ ഇല്ലാതിരുന്ന കാലഘട്ടം. ഫൈസല്‍ഖാന്റെ പിതാവ് കൂട്ടപ്പന വെള്ളംകുളത്തല വീട്ടില്‍ മജീദ്ഖാനായിരുന്നു 1956-ല്‍ അമരവിളയില്‍ ചക ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്. മദ്രാസ്ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (ങഏഠഋ) ന്റെ അംഗീകാരത്തോടെ യായിരുന്നു പ്രവര്‍ത്തനം. കേരളത്തില്‍ കഠ സ്ഥാപനങ്ങളൊന്നുമില്ല. തമിഴ്നാട് സര്‍ക്കാരിന്റെ സിലബസുകള്‍ പട്ടം താണുപിള്ള മന്ത്രിസഭയ്ക്കു സമര്‍പ്പിക്കുകയും തുടര്‍ന്ന് സര്‍ക്കാര്‍ ഐടി രംഗത്തേക്കു കടന്നുവരികയും കേരളത്തില്‍ ഗഏഠഋ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. രണ്ടുവര്‍ഷം അമരവിള ചക ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ടി മാത്രം സര്‍ക്കാര്‍ ചോദ്യപേപ്പര്‍ അച്ചടിച്ച് നല്കി പരീക്ഷ നടത്തിയിരുന്നു. തുടര്‍ന്ന് കന്യാകുമാരി കേന്ദ്രീകരിച്ച് ടെക്നിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്കുള്ള ചുവടുവയ്പ്പുകള്‍. 1981-ല്‍ തിരുവിതാംകോടില്‍ പോളിടെക്നിക്,1988-ല്‍ കുമാരകോവിലിനുസമീപം എഞ്ചിനീയറിംഗ് കോളേജ്, 1998-ല്‍ പത്മനാഭപുരത്ത് ആര്‍ട്സ് കോളേജ് 2000-ല്‍ കമ്മ്യൂണിറ്റീകോളേജ് 2005-ല്‍ നിംസ് കോളേജ്, 2008-ല്‍ മറൈന്‍ എഞ്ചിനീയറിംഗ് കോളേജ് തുടര്‍ന്ന് 2008-ല്‍ നിംസ് യൂണിവേഴ്സിറ്റി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിംദ് കോളേജ,് സിവില്‍ സര്‍വ്വീസ് അക്കാദമി ഇങ്ങനെ പോകുന്നു സ്ഥാപനങ്ങളുടെ പട്ടിക.
നിംസ് ഡീംസ് സര്‍വ്വകലാശാല പുതിയ കാല്‍വയ്പ്പിലേയ്ക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ തെക്കു നിന്ന് വടക്കോട്ടുള്ള വിദ്യാഭ്യാസ സ്ഥാപന ജൈത്രയാത്ര. കാശ്മീരില്‍ ശ്രീനഗറില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കലിന്റെ പണിപ്പുരയിലാണ് നിംസ് മാനേജ്മെന്റ്. തീവ്രവാദത്തിന്റെ പേരില്‍ കാശ്മീരില്‍ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അന്യമാകുന്നു. എന്നാല്‍ കാശ്മീരിലെ വിരലിലെണ്ണാവുന്ന സ്ഥലത്തുമാത്രമേ തീവ്രവാദ പ്രവര്‍ത്തനം നില്ക്കുന്നുള്ളു. വിദ്യാഭ്യാസപരമായി മുന്നേറിയാല്‍ ഇതിനും ഒരു പരിഹാരമായേക്കാം. ഈ വെല്ലുവിളി ഏറ്റെടുത്താണ് ഇന്ത്യയുടെ സുന്ദര ഭൂമിയില്‍ ഒരു കോളേജ് സ്ഥാപിക്കലുമായി നിംസ് മുന്നോട്ടു നീങ്ങുന്നത്.
എണ്ണായിരത്തിലധികം വിദ്യാര്‍ത്ഥികളും 1500 ലധികം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉള്‍ക്കൊള്ളുന്ന സര്‍വ്വകലാശാലയുടെ ചാന്‍സലറാണ് മജീദ്ഖാന്. വിദ്യാഭ്യാസ സ്ഥാപനം കൂടാതെ കുത്തളം കെമിക്കല്‍സ് എന്നപേരില്‍ കന്യാകുമാരിയില്‍ കറിയുപ്പ് നിര്‍മ്മാണത്തിനായി ഒരു ഫാക്ടറിയും നടത്തി വരുന്നു. തിരുവിതാംകൂര്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഉപ്പളം സ്ഥാപിച്ചത്. കോളേജുകള്‍ പിതാവ് നിയന്ത്രിക്കുമ്പോള്‍ ആതുര സേവന രംഗം ഫൈസല്‍ഖാനാണ് കയ്യടക്കത്തോടെ നിയന്ത്രിക്കുന്നത്.
കേരളയൂണിവേഴ്സിറ്റിയുടെ ഏറ്റവും നല്ല കോളേജുകളില്‍ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ചശാെ ദന്തല്‍കോളേജിന്. സെയ്ഫിനിസയാണ് ഫൈസല്‍ഖാന്റെ മാതാവ്. പ്രസിദ്ധമായ കാസര്‍കോട് കളക്ടറകുടുംബത്തിലെ ഫാത്തിമ മിസാജാത്ത ഭാര്യ രണ്ടുമക്കള്‍ സൂഹറ, സുഹൈബ്, സഹോദരി ശബ്നം ഭര്‍ത്താവിനോടൊപ്പം ലണ്ടനില്‍. ക്യാന്‍സര്‍ റിസര്‍ച്ച് ഡയറക്ടറേറ്റിലെ ഡോക്ടറായി ജോലിനോക്കുകയാണ് സഹോദരീഭര്‍ത്താവ്.
അജി ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: