ന്യൂദല്‍ഹി: അഴിമതി വിരുദ്ധ ഇന്ത്യ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് സംഘാംഗങ്ങളായ അഞ്ജലി ദമാനിയ, പ്രശാന്ത് ഭൂഷണ്, മായങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ അന്വേഷണം. ഭൂമി ഇടപാടുകളില്‍ ഇവര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണിത്. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിമാരുടെ പാനലായിരിക്കും അന്വേഷണം നടത്തുകയെന്നും കേജ്രിവാള് പറഞ്ഞു. സര്‍ക്കാരിന് വേണമെങ്കില്‍ ഇതേക്കുറിച്ച് സ്വതന്ത്രമായി അന്വേഷിച്ച് അവര്‍ കുറ്റക്കാരാണെങ്കില്‍ നടപടിയെടുക്കാമെന്നും കേജ്രിവാള് അഭിപ്രായപ്പെട്ടു.
ചില പ്രത്യേക രാഷ്ട്രീയനേതാക്കളെ മാത്രം ലക്ഷ്യമിട്ട് കേജ്രിവാളും സംഘവും ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങളെയും അദ്ദേഹം ന്യായീകരിച്ചു. അവര്‍ കുറ്റക്കാരായതിനാലാണിതെന്നും കേജ്രിവാള് ചൂണ്ടിക്കാട്ടി. “ഞ്ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വസ്തുതകള്‍ ഒളിച്ചു വയ്ക്കുന്നില്ല. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വൈ.പി.സിംഗ് എന്തിനാണ് എനിക്കെതിരെ കുറ്റാരോപണം നടത്തിയതെന്ന് അറിയില്ല. എന്റെ സംഘാംഗങ്ങള്‍ ഏത് ഏജന്‍സിയുടെ ഏതുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. കേന്ദ്രകൃഷി മന്ത്രിയും എന്‍സിപി തലവനുമായ ശരദ്പവാറിനെതിരായ തെളിവുകള്‍ താന്‍ മറച്ചുവച്ചു എന്ന സിംഗിന്റെ ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ചില രാഷ്ട്രീയനേതാക്കള്ക്കെതിരെയുള്ള വിലപ്പെട്ട വിവരങ്ങള്‍ മറച്ചു വച്ചെന്ന വാദം തെറ്റാണ്. പവാറടക്കമുള്ള പതിനഞ്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ ഞങ്ങള്‍ നേരത്തെ തന്നെ ഉപയോഗിച്ചതാണ്. ഈ വിവരങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റിലുമുണ്ട്, കേജ്രിവാള് വ്യക്തമാക്കി.
അഴിമതി വിരുദ്ധ ഇന്ത്യ സംഘാംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കണമെന്ന് ഞാന്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്, അദ്ദേഹം പറഞ്ഞു. മൂന്നു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താന്‍ നിയോഗിച്ച പാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
മാത്രമല്ല അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നും കുറ്റം ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്ക് അപ്പോള്‍ തന്നെ സംഘടന ഉപേക്ഷിക്കേണ്ടി വരുമെന്നും പ്രഖ്യാപിച്ച കേജ്രിവാള് വ്യക്തമായ തെളിവുകളില്ലാതെ ആര്‍ക്കെതിരെയും നടപടി ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. അഴിമതിക്കാരായ ചില രാഷ്ട്രീയനേതാക്കളോട് മുതലെടുപ്പിനായി കേജ്രിവാള് മൃദുസമീപനം സ്വീകരിക്കുന്നെന്ന വിവരാവകാശ പ്രവര്ത്തകന് സിംഗിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അഴിമതി വിരുദ്ധ ഇന്ത്യ പ്രവര്‍ത്തകര്‍ സിംഗിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ശരദ്പവാറിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന വാദം തെറ്റാണ്. ഇത് ഞങ്ങള്‍ ജൂലൈ മാസത്തിലെ പ്രക്ഷോഭത്തില്‍ ഉയര്‍ത്തിയിരുന്നതാണ്. കൂടാതെ പവാറിനെതിരായ രേഖകള്‍ ഞങ്ങളുടെ വൈബ്സൈറ്റില്‍ കൊടുക്കുകയും ചെയ്തിരുന്നു. നിതിന്ഗഡ്കരിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും ദിവസങ്ങള്‍ക്കു മുമ്പ് നിതിന്‍ഗഡ്കരി തന്നെ ഇതു ചൂണ്ടിക്കാട്ടി രംഗത്തു വന്നതായും അവര്‍ പറഞ്ഞു. ശരദ്പവാറടക്കമുള്ള പതിനഞ്ചു മന്ത്രിമാര്‍ക്കെതിരെ കേജ്രിവാള്, സിശോഡിയ, ഗോപാല്‍ രവി എന്നിവരാണ് ജൂലൈ 25 മുതല്‍ പത്തുദിവസം ജന്തര്‍മന്തറില്‍ നിരാഹാരമനുഷ്ഠിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: