സുഖവും ദുഃഖവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സാഹചര്യങ്ങളെയും വ്യക്തികളെയും പലപ്പോഴും സ്വീകരിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ വേണ്ടത്ര മാറ്റം സ്വയം വരുത്താന്‍ അത്ര ബുദ്ധിട്ടില്ലല്ലോ? ലൈറ്റ് ഹൗസുകളെ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലും നല്ലത് നമ്മളാകുന്ന കപ്പലിന്റെ ഗതി മാറ്റി സഞ്ചരിക്കുകയല്ലേ? മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ പന്തായി സ്വയം ചുരുങ്ങിക്കിടക്കേണ്ടതുണ്ടോ? ചുരുട്ടിയെറിഞ്ഞ ഒരു കടലാസ് തുണ്ടിന് വിലയില്ല. എന്നാല്‍ എത്ര ചുരുട്ടിക്കൂട്ടിയാലും 500 രൂപ നോട്ടിന് വിലയുണ്ട്. അത് പ്രിന്റ് ചെയ്യപ്പെട്ടിരിക്കുന്ന മൂല്യം മാറ്റാന്‍ കശക്കിയെറിഞ്ഞ ആളിന് കഴിയില്ല. ജീവിതത്തില്‍ പലപ്പോഴും മനുഷ്യര്‍ ഇതുപോലെ ചുരുട്ടിയെറിയപ്പെടുന്നു. സ്വന്തം മൂല്യം മനസ്സിലാക്കാതെ തകര്‍ന്നുപോകുന്നു. എന്നാല്‍ സദ്ഗുരുവില്‍ നിന്ന് ലഭിക്കുന്ന പ്രായോഗിക ജ്ഞാനം ഒരു പ്രിന്റായി നിങ്ങളെ വ്യത്യസ്തനാക്കുന്നുവെങ്കില് തളര്‍ന്നുപോകേണ്ടതില്ല. ശ്രേഷ്ഠനായ ഗുരു പകര്‍ന്നുതരുന്ന അറിവില്‍ വിശ്വാസമുണ്ടാകണം. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. സഹായിക്കാന്‍ സന്മനസ്സുള്ളവര് അരികിലെത്തും.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: