കാസര്‍കോട്: മേല്‍പ്പറമ്പില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കുനേരെ കഴിഞ്ഞദിവസം അക്രമം നടത്തിയതുവഴി മുസ്ളിം തീവ്രവാദികള്‍ ലക്ഷ്യമിട്ടത് ജില്ലയില്‍ വര്‍ഗ്ഗീയ കലാപം. സമാധാനപരമായി വര്‍ഷങ്ങളായി നടന്നുവരുന്ന ഗണേശോത്സവത്തില്‍ സംഘര്‍ഷമുണ്ടാക്കി ഇതിന് അനുമതി നിഷേധിക്കാനുള്ള ലീഗ്-പോപ്പുലര്‍ഫ്രണ്ട് ഗൂഢാലോചനയാണ് കഴിഞ്ഞദിവസത്തെ അക്രമത്തിലൂടെ വെളിപ്പെട്ടത്. യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെയാണ് വ്യാഴാഴ്ച പള്ളിക്കുന്ന് ഭജനമന്ദിരത്തില്‍ നിന്നും പുറപ്പെട്ട ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കുനേരെ മേല്‍പ്പറമ്പില്‍ വെച്ച് ഒരു പറ്റം മുസ്ളിം തീവ്രവാദികള്‍ അക്രമിച്ചത്. മേല്‍പ്പറമ്പിലെ പള്ളിയുടെ സമീപത്തെ കെട്ടിടത്തിനുമുകളില്‍ നിന്നും രൂക്ഷമായ കല്ലേറ് നടത്തിയതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹിന്ദു ദേവീദേവന്മാരെ ഇതുവഴി കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ഒരുപറ്റം മതാന്ധന്മാര് ഘോഷയാത്രയെ അക്രമിച്ചത്. നിരവധി വാഹനങ്ങളും കടകളും സംഘം അടിച്ചു തകര്‍ത്തു. ഗണേശോത്സവത്തിണ്റ്റെ ഭാഗമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും തോരണങ്ങളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. പോലീസ് കാര്യക്ഷമമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ലീഗ്-പോപ്പുലര്‍ഫ്രണ്ട് സംഘം അഴിഞ്ഞാടിയ സ്ഥലത്തുകൂടിയാണ് ഘോഷയാത്ര കടന്നുപോകുന്നതെന്ന് സംഘാടകര്‍ രേഖാമൂലം അറിയിച്ചിട്ടും കാര്യമായ സുരക്ഷ പോലീസ് ഒരുക്കാത്തത് വ്യാപക പ്രതിഷേധത്തിന് കരണമായിട്ടുണ്ട്. അക്രമം കഴിഞ്ഞതിനുശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. ഘോഷയാത്രയ്ക്കുശേഷം മടങ്ങുകയായിരുന്നവരെ സുരക്ഷയുടെ പേര് പറഞ്ഞ് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ച പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയാണ് ചെയ്തത്. നിരപരാധികള്‍ക്കെതിരെ കള്ളക്കേസ് എടുത്തത് ലീഗിണ്റ്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നും ആരോപണമുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പോലീസ് അക്രമകാരികള്‍ക്ക് കൂട്ടുനിന്ന് ഹിന്ദുക്കള്‍ക്കെതിരെ കേസെടുത്ത നടപടി വ്യാപക പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ ലീഗിണ്റ്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: