വാഷിങ്ങ്ടണ്‍: മുഹമ്മദ് നബിയെ അവഹേളിക്കുന്ന ഇന്നസെന്‍സ് ഓഫ് മുസ്ലീം എന്ന വിവാദ സിനിമയുടെ ഉള്ളടക്കത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന അമേരിക്കയുടെ പരസ്യം പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങി. പരസ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും സിനിമയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
30 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യം പാക് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് 70,000 ഡോളര്‍ ചെലവായതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ ന്യൂലാന്റ് അറിയിച്ചു. അമേരിക്ക മതവികാരങ്ങളെ മാനിക്കുന്നതായും യു.എസ് സര്‍ക്കാരിന് വിവാദ സിനിമയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നു. പാക്കിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പാക് ജനതയെ ബോധവത്ക്കരിക്കാന്‍ മികച്ച മാര്‍ഗ്ഗമായതുകൊണ്ടാണ് പരസ്യം സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചതെന്നും വിക്ടോറിയ ന്യൂലാന്റ് പറഞ്ഞു.
ഇതിനിടെ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക മുന്നറിയിപ്പ് നല്കി. കൂടാതെ ടുണീഷ്യ,ലിബിയ,ലെബനന്,സുഡാന്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഈയാഴ്ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ച്ചയായി തുടരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണിത്. അമേരിക്ക , ബ്രിട്ടണ്, ഫ്രഞ്ച് എംബസികള്‍ക്ക് മുമ്പില്‍ ആയിരക്കണക്കിന് പ്രധിഷേധക്കാരാണ് പ്രകടനങ്ങളുമായെത്തിയത്. പിന്നീടിത് അക്രമങ്ങള്‍ക്കും വഴിതെളിച്ചു.
പോലീസുകാരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. യു.എസ് കോണ്‍സുലേറ്റ് കൊല്ലപ്പെട്ടതില്‍ ലിബിയ ഖേദം പ്രകടിപ്പിച്ചു. യുഎസ് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വില്യം ബണ്സിന്റെ ലിബിയന്‍ സന്ദര്‍ശനവേളയിലാണ് ലിബിയന്‍ നേതാക്കള്‍ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചത്. അദ്ദേഹം ലിബിയന്‍ പ്രധാനമന്ത്രി മുസ്തഫ ഷഗോറുമായും കൂടിക്കാഴ്ച്ച നടത്തി.
വിവാദ സിനിമക്കെതിരെയും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാസികക്കെതിരെയും ടെഹ്റാനിലെ ഫ്രഞ്ച് എംബസിക്ക് മുന്നില്‍ നൂറുകണക്കിന് ഇറാന്‍കാര്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: