നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം നെയ്യാറ്റിന്‍കര നഗര്മണ്ഡലത്തിന്റെ ശോഭായാത്ര നെയ്യാറ്റിന്‍കരയിലെ മറ്റൊരമ്പാടിയാക്കി. നെയ്യാറ്റിന്‍കര, പെരുമ്പഴുതൂര്‍, കൂട്ടപ്പന, അമരവിള തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നുള്ള ശോഭായ്ത്രകള്‍ ടിബി ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി നെയ്യാറ്റിന്‍കര പട്ടണം ചുറ്റി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. ശോഭയാത്ര ടിബി ജംഗ്ഷനില്‍ പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ബാലജനങ്ങളുടെ ഉത്സവമാണ് ശ്രീകൃഷ്ണജയന്തിയെന്നും അതില്‍ ആറാടി നില്ക്കുന്ന ഓരോ ശ്രീകൃഷ്ണവേഷധാരികളായ ബാലന്മാരും ഭഗവാന്റെ രൂപമാണെന്നും ഈ സംഗമം നെയ്യാറ്റിന്‍കരയുടെ അതിദേവനായ നെയ്യാറ്റിന്‍കര ഉണ്ണിക്കണ്ണന്റെ സന്നിധിയില്‍ സമാപിക്കുന്നതും മഹത്തായ കൃത്യമാണെന്നും അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ അവതാരങ്ങള്‍ ഫ്ളോട്ടുകളിലൂടെ സംഘാടകര്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി. ശോഭായാത്ര വീക്ഷിക്കുവാന്‍ നഗരത്തിലെ റോഡുകളുടെ ഇരുവശങ്ങളിലും വന്‍ ജനസാന്നിധ്യം ഉണ്ടായിരുന്നു.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം പങ്കജകസ്തൂരി ഡോ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായ മഞ്ചത്തല സുരേഷ്, ഗോപകുമാര്‍, രാജ്കുമാര്പോറ്റി, മണലൂര്‍ ശിവപ്രസാദ്, വി.ശിവന്‍കുട്ടി, സന്തോഷ്, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി ഉദയകുമാര്‍, അജിബുനനൂര്, രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്കാരിക പരീക്ഷയില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനം നല്കി. പ്രസാദവിതരണവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: