ന്യൂയോര്‍ക്ക്: വിസാതട്ടിപ്പിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ട്രൈവാലി സര്‍വകലാശാല അടപ്പിച്ചതിന് പിന്നാലെ കാലിഫോര്‍ണിയയിലെ ഹെര്‍ഗ്വാന്‍ സര്‍വകലാശാലയും സി.ഇ.ഒ ജെറി വാംഗിനെയാണ് വിസത്തട്ടിപ്പിന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.വ്യാജരേഖ ചമച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കുകയായയിരുന്നു. ഹെറുഗ്വാനില് 450 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് .ഇവരുടെ ഭാവിയാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അംഗീകാരമുണ്ടെന്ന് കാണിച്ച് നല്കിയ വ്യാജരേഖകളിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിച്ച് നല്‍കിയിട്ടുള്ളത്. അംഗീകാരം നേടാന്‍ സര്‍വകലാശാലക്ക് 30 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. സര്‍വകലാശാല അടച്ചുപൂട്ടുന്നതോടെ വിദ്യാര്‍ത്ഥികള്‍ അംഗീകാരമുള്ള മറ്റൊരു സ്കൂളില്‍ പ്രവേശം നേടണം.അല്ലാത്ത പക്ഷം തിരിച്ച് നാട്ടിലേക്ക് മടങ്ങുകമാത്രമാണ് വിദ്യാര്‍ത്ഥികളുടെ മുന്നിലുള്ള പോംവഴി. കോളേജ് വെബ്സൈറ്റ് പ്രകാരം ഇപ്പോഴും ക്ലാസ് നടക്കുന്നുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സര്‍വകലാശാലക്കെതിരെ സര്‍ക്കാര്‍ എടുത്ത നടപടികള്‍ മുഖവിലക്കെടുക്കാതെയാണ് പ്രവേശനം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: