സിറിയ: സിറിയന്‍ ഭരണകൂടവും വിമതപോരാളികളും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ലക്ഷം ജനങ്ങള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്.
സംഘര്‍ഷം തുടരുന്ന അലപ്പോയില്‍ എത്ര പേര് അകപ്പെട്ടിട്ടുണ്ടെന്ന് ക്യത്യമായി അറിയില്ലെന്ന് യുഎന്‍ ഹ്യൂമാനിറ്റേറിയന്‍ മേധാവി പലേറി അമോസ് പറഞ്ഞു. ഭക്ഷണവും വൈദ്യുതിയും ഇല്ലാതെ നിരവധിപേരാണ് അലപ്പോയില്‍ കുടുങ്ങിയിരിക്കുന്നത്. സുരക്ഷാ സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മിക്കവരും. നിരവധി പേര് സ്വന്തം വീടും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങളിലും സ്കൂളുകളിലും അഭയാര്‍ത്ഥികളായി കഴിയുകയാണ്. ധാരാളം പേര് അടുത്ത നഗരങ്ങളിലും അഭയം പ്രാപിച്ചിട്ടുണ്ട്. അതേസമയം നിരവധി അലപ്പോ നിവാസികള്‍ തുര്‍ക്കിഷ് അതിര്‍ത്തി കടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ അലപ്പോയെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയ പ്രധാന കാരണം.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ജനദ്രോഹപരമായ നടപടികള്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ ഇടയാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അഭിപ്രായപ്പെട്ടു. അലപ്പോ നഗരത്തില്‍ വിമതരുടെ പിടിയിലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസവും സൈന്യം ആക്രമണം നടത്തിയിരുന്നു. 25 ലക്ഷം പേരാണ് ഇവിടെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: