മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അബു ജുണ്ടാലിനെ മുംബൈ കോടതിയില്‍ ഹാജരാക്കി.ജുണ്ടാലിനെ ഈ മാസം 31 വരെ മുംബൈ ക്രൈംബ്രാഞ്ചിന് കോടതി വിട്ടു നല്കി.കനത്ത സുരക്ഷയിലാണ് ജുണ്ടാലിനെ മുംബൈയിലെത്തിച്ചത്.ദല്‍ഹിയില്‍ നിന്നും മുംബൈ തീവ്രവാദ വിരുദ്ധ സേനയിലെ ആറ് ഉദ്യോഗസ്ഥരുടെ കര്‍ശന സുരക്ഷാവലയത്തിലാണ് വെള്ളിയാഴ്ച രാത്രി ജുണ്ടാലിനെ മുംബൈയിലെത്തിച്ചത്.
ഇന്നലെ മുംബൈയിലെത്തിച്ച ജുണ്ടാലിനെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി.മഹാരാഷ്ട്രയില്‍ നടന്ന പല ഭീകരാക്രമണങ്ങളിലും ജുണ്ടാലിന് പങ്കുണ്ടെന്നും വിശദമായ ചോദ്യംചെയ്യലിന് ജുണ്ടാലിനെ വിട്ട് നല്‍കണമെന്നും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേന ആവശ്യപ്പെട്ടിരുന്നു.ജുമാ മസ്ജിദ് ആക്രമണക്കേസില്‍ ഇനി അന്വേഷണം ആവശ്യമില്ലെന്ന്ദല്ഹിപോലീസ്അറിയിച്ചതിനെത്തുടര്ന്നാണ് കോടതി ജുണ്ടാലിനെ മുംബൈ തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറാന്‍ ഉത്തരവിട്ടത്.മുംബൈ ഭീകരാക്രമണക്കേസ് കൂടാതെ മൂന്ന് കേസുകളിലാണ് അബു ജുണ്ടാലിനു പങ്കുള്ളതായി സംശയിക്കുന്നത്.
2006 ലെ ഔറംഗബാദ് ആയുധ കേസ്,2010 ലെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസ്,നാസിക് അക്കാദമി ആക്രമണകേസ്,2010 ലെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസ് എന്നിവയില്‍ ഇയാളെ ചോദ്യം ചെയ്യാനാണ് മുംബൈ പോലീസി്ന്റെ തീരുമാനം.ജുണ്ടാലിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ ആരെയും കോടതി മുറിക്കുള്ളില്‍ കടക്കാന്‍ അനുവദിച്ചിരുന്നില്ല.ക്വിക് റിയാക്ഷന് സംഘത്തിലെ ഉദ്യോഗസ്ഥര്‍,റയറ്റ് കണ്ട്രോള് പോലീസ്,സ്റ്റേറ്റ് സര്‍വീസ് പോലീസ് ഫോഴ്സ് തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരും കോടതി വളപ്പിലുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക് പോലീസ് അക്കാദമിയിലെ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ടിരുന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് ജുണ്ടാല്‍ വെളിപ്പെടുത്തിയിരുന്നു.മുബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുള്ള അജ്മല്‍ കസബിനൊപ്പം ജുണ്ടാലിനെ ചോദ്യം ചെയ്യാനാണ് മുംബൈ പോലീസിന്റെ ഉദ്ദേശ്യം.എന്‍ ഐ എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ജുണ്ടാലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.10 പേരുടെ മരണത്തിനിടയാക്കിയ 2010 ലെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി പൂനെ പോലീസും ജുണ്ടാലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു.ഇതുവരെ ജുണ്ടാലിന് നിന്നും ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ ഉടന്‍തന്നെ ദല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: