ഹൈദരാബാദ്: കടപ്പ എംപി വൈ.എസ്.ജഗന് മോഹനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് സിബിഐയോട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ വിശദീകരണം ചോദിച്ചു.
ആന്ധ്രയില്‍നിന്നുള്ള ചിലര്‍ പരാതിയുമായി എത്തിയതായും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ച ജഗന്റെ അമ്മയും എംഎല്‍എയുമായ വൈ.എസ്.വിജയമ്മ സിബിഐ ജോയിന്റ് ഡയറക്ടര്‍ക്കെതിരെ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ജഗനെതിരെയുള്ള അഴിമതി സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് യഥേഷ്ടം ലഭിക്കുന്നുവെന്നായിരുന്നു പരാതി. മെയ് 27നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജഗന്‍മോഹനെ സിബിഐ അറസ്റ്റ് ചെയ്തത്. ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്. വിഎഎല്പിഐസി കരാറിന്റെ പ്രമോട്ടറില്‍നിന്നും പദ്ധതി ഭൂമി അനുവദിച്ച് കിട്ടാനായി ജഗന്റെ ബിസിനസില്‍ 850 കോടി രൂപ നിക്ഷേപമായി വാങ്ങിയെന്നാണ് ആരോപണം.
വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അച്ഛന് വൈ.എസ്.രാജശേഖര റെഡ്ഡി 2004ല്‍ ആന്ധ്രാ മുഖ്യമന്ത്രിയായശേഷം ജഗന്റെ സ്വത്ത് നാടകീയമായി വര്ധിച്ചതെങ്ങനെയെന്നാണ് സിബിഐ അന്വേഷിക്കുന്നത്. തനിക്ക് 356 കോടി രൂപയുടെ ആസ്തിയാണ് ഉള്ളതെന്നാണ് ജഗന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: