വാഷിങ്ങ്ടണ്‍: അഫ്ഗാനിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഭീകരാക്രണങ്ങള്‍ ചെറുക്കുവാന്‍ പാക്കിസ്ഥാന് പരാജയപ്പെട്ടുവെന്നും അതിനാല്‍ അഫ്ഗാനുമായി ചേര്‍ന്ന് യുഎസ് പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്നും അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന പുതിയ തെരച്ചില്‍ നടപടികളിലൂടെ ഭീകരരെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
അല്‍ഖ്വയ്ദ ബന്ധമുള്ള ഹഖാനി ശൃംഖല രാജ്യത്ത് ഭീകരവാദത്തെ കേന്ദ്രമാക്കി വരുകയാണ.് യുഎസ് വ്യോമാക്രമണത്തിലൂടെ പലതവണ ഇവര്‍ക്കെതിരെ നടപടി ലക്ഷ്യം വച്ചതാണ്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുകയാണെന്ന ചിലരുടെ അഭിപ്രായങ്ങളാണ് ഇതില്‍ നിന്നും പിന്‍വാങ്ങാന്‍ യുഎസ് തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഹഖാനി ശൃംഖല രാജ്യത്ത് ഒരു മാഫിയ സംഘത്തെപോലെയാണെന്നും ഭീകരവാദ പരിശീലനത്തിന് പാക് മണ്ണ് ഉപയോഗിക്കുകയും ആയുധ പരിശീലനം നല്‍കുകയുമാണ് ചെയ്യുന്ന്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അഫ്ഗാനിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കുവാനും അതിര്‍ത്തി സുരക്ഷിതമാക്കുവാനും യുഎസ് പുതിയ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ജൂണ്‍ ഒന്നിന് വടക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ 100 യുഎസ് അഫ്ഗാന് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹഖാനി ശൃംഖലയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കാബൂളിനു വടക്ക് സ്പോഷ്മെയ് ഹോട്ടലില്‍ വെള്ളിയാഴ്ച്ചയുണ്ടായ ചാവേറാക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ട സംഭവം ഹഖാനി ശൃംഖലയുടെ ഏറ്റവും ഒടുവിലത്തെ ആക്രമണത്തിന് ഉദാഹരണമാണെന്ന് പെന്റഗണ്‍ വക്താവ് ജോര്‍ജ് ലിറ്റില്‍ ആരോപിച്ചു.
അബോട്ടാബാദ് സംഭവത്തിന്ശേഷമാണ് യുഎസ് പാക്ക് ബന്ധം ഇത്ര മോശമായത്.ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ സംഭവത്തെ യുഎസ് അപലപിക്കുകമാത്രമാണ് ചെയ്തത.യുഎസ് നടത്തിയ ആക്രമണത്തിന് മാപ്പ് പറയണമെന്ന പാക് സര്‍ക്കാരിന്റെ ആവശ്യം യുഎ സ് ഇതുവരെ അംഗീകരിച്ചിട്ടുമില്ല.പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം അടച്ചിട്ട നാറ്റോ പാത തുറക്കാന്‍ പാക്കിസ്ഥാന് തയ്യാറാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തെ കൂടുതല്‍ ഉലച്ചിരിക്കുകയാണ്.അതേസമയം രാജ്യത്ത് യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന പാക്ക് ആവശ്യം യുഎസ് അംഗീകരിക്കാത്തതാണ് നാറ്റോ പാത തുറക്കാന്‍ പാക്കിസ്ഥാന് തയ്യാറാകാത്തതെന്നുമുള്ള നിഗമനങ്ങളും നിലവിലുണ്ട്.
ഹഖാനി ശൃംഖലയെ രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്യുന്നതിന് പാക്ക് സര്‍ക്കാര്‍ അധികം പരിശ്രമിക്കണമെന്ന് കഴിഞ്ഞ മാസം കാബൂള്‍ സന്ദര്‍ശിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞിരുന്നു.രാജ്യത്ത് ഭീകരസംഘടനകള്‍ക്ക് ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത് പാക് സര്‍ക്കാര്‍ തന്നെയാണെന്ന് പനേറ്റ പറഞ്ഞിരുന്നു.എന്നാല്‍ ഈ ആരോപണത്തെ പാക്കിസ്ഥാന് ശക്തമായി എതിര്‍ത്തിരുന്നു. ഒസാമ ബിന്‍ ലാദനെ അബോട്ടാബാദില്‍ വധിക്കാന്‍ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ 33 വര്‍ഷത്തെ തടവിന് ശിക്ഷിച്ച പാക് സര്‍ക്കാരിന്റെ നടപടിയും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു.
അതേസമയം,കാബൂളിലുണ്ടായ ആക്രമണത്തെ ത്തുടര്‍ന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേര്‍ന്നു.പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖലയാണ് ആക്രമണത്തിന് ഉത്തരവാദികളെന്നും പാക്കിസ്ഥാനിലെ ഒളിത്താവളങ്ങള്‍ തകര്‍ക്കുന്നതിനും മറ്റ് ഭീഷണികള്‍ തടയുന്നതിനും ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: