ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഞായറാഴ്ച ഉണ്ടായ ബോട്ടപകടത്തില്‍പെട്ട 58 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ നല്കിയ വിവരമനുസരിച്ചാണ് 58 പേരെ കാണാനുണ്ടെന്ന് പോലീസ് വ്യക്തമാക്കിയത്.
14 പേരെ മാത്രമാണ് കാണാനുള്ളതെന്നായിരുന്നു നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. അപകടത്തില്‍പെട്ട 12 പേരെ ഞായറാഴ്ച രക്ഷപെടുത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല.
40 പേരെ കയറ്റാന്‍ അനുവാദമുള്ള തടിബോട്ടില്‍ 70 പേരാണ് യാത്ര ചെയ്തിരുന്നതെന്നാണ് അധികൃതര്‍ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: