ഇസ്ലാമാബാദ്: വിവാദമായ മെമ്മോഗേറ്റ് സംഭവത്തില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് നേരിട്ട് പങ്കില്ലെന്ന് ഇതുസംബന്ധിച്ച അന്വേഷണ കമ്മീഷന് കണ്ടെത്തി. അമേരിക്കന്‍ ഭരണകൂടത്തിന് കത്തെഴുതിയതില്‍ സര്‍ദാരിക്ക് നേരിട്ട് പങ്കുള്ളതായി ഒരു തെളിവുകളും കമ്മീഷന് മുമ്പാകെ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്ത് സൈനിക അട്ടിമറി നടക്കാന്‍ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യമുണ്ടായാല്‍ സര്‍ക്കാരിനെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് വൈതൗസിന് കത്തയച്ചതെന്നും തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതുമാണ് മെമ്മോഗേറ്റ് സംഭവം.
മന്‍സൂര്‍ ഇജാസ് എന്ന പാക്-അമേരിക്കന്‍ വംശജനായ ബിസിനസുകാരനാണ് മെമ്മോഗേറ്റ് സംഭവത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഇടപാടില്‍ സര്‍ദാരിക്ക് നേരിട്ട് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ചതും ഇജാസ് തന്നെയാണ്. എന്നാല്‍ ഇടപാടില്‍ സര്‍ദാരിക്ക് നേരിട്ട് പങ്കുള്ളതായിട്ടോ ഇതേക്കുറിച്ച് അറിയാമെന്ന കാര്യത്തിലോ കമ്മീഷന് സംതൃപ്തിയില്ലെന്നും ഇക്കാര്യത്തില്‍ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷന് അറിയിച്ചു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച അഴിമതിക്കേസില്‍ ഇജാസ് ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: