ജനീവ: സൗദിയിലെ കിരീടാവകാശി പ്രിന്‍സ് നയഫ് ബിന്‍ അബ്ദുല്‍ അസീസ് സൗദ് (77) ജനീവയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മെക്കയില്‍ നടക്കും. സൗദിയിലെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും കൂടിയായ നയഫ് കഴിഞ്ഞ മാസം പരിശോധനകള്‍ക്കായി സ്വിറ്റ്സര്‍ലണ്ടിലേക്ക് പോയിരുന്നു.
അതേസമയം അദ്ദേഹത്തിന്റെ അസുഖം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. മുമ്പത്തെ കിരീടാവകാശി സുല്‍ത്താന്‍ ബില്‍ അബ്ദുല്‍ അസീസിന്റെ നിര്യാണത്തെ തുടര്‍ന്ന് 2011 ഒക്ടോബറിലാണ് നയിഫ് കിരീടാവകാശിയായത്.
നയിഫിന്റെ സഹോദരനും റിയാദ് ഗവര്‍ണറുമായ പ്രിന്‍സ് സല്‍മാനാകും അടുത്ത കിരീടാവകാശിയാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: