കെയ്റോ: ഈജിപ്റ്റില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്നും നാളെയുമാണ് രണ്ടാം ഘട്ട റണ്‍ ഓഫ് നടക്കുന്നത്. മുബാറക്ക് ഭരണകൂടത്തില്‍ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ഷഫീഖും മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്സിയുമാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.
പ്രാദേശിക സമയം രാവിലെ എട്ടുമുതല്‍ രാത്രി എട്ടു വരെ വോട്ട് രേഖപ്പെടുത്താം. കഴിഞ്ഞ മാസമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. മുഹമ്മദ് മുര്‍സിക്ക് 24.8 ശതമാനവും അഹമ്മദ് ഷഫീഖിന് 23.7 ശതമാനവും വോട്ടുകള്‍ മാത്രമായിരുന്നു നേടാനായത്.
46 ശതമാനമായിരുന്നു ആദ്യഘട്ടത്തില്‍ പോളിംഗ്. വോട്ടെടുപ്പ് പൂര്‍ത്തിയായി 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രാഥമിക ഫലങ്ങള്‍ അറിവായിത്തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: