ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ മേഖലയിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഖൈബറിലെ ലാന്‍ഡി കോട്ടാല്‍ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്.
പത്ത് പേര് സംഭവ സ്ഥലത്തു വച്ചും മറ്റു നാലു പേര് ആശുപത്രിയിലും വച്ചാണ് മരണമടഞ്ഞത്. സ്ഫോടനത്തെ തുടര്‍ന്ന് മാര്‍ക്കറ്റിലെ കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ശക്തമായ തീപിടുത്തമുണ്ടയതിനാല് കടകളും കത്തിനശിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് അറിവായിട്ടില്ല. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണോ സ്ഫോടനം ഉണ്ടായതെന്നും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: