കറാച്ചി:പ്രശസ്ത ഗസല്‍ ഗായകന് മെഹ്ദി ഹസന്(84) അന്തരിച്ചു. കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.12 വര്‍ഷത്തോളമായി വിവിധ രോഗപീഡകളാല്‍ വലയുകയായിരുന്നു അദ്ദേഹംരാജസ്ഥാനിലെ ലുണ ഗ്രാമത്തിലെ പുരാതന സംഗീത കുടുംബത്തില്‍ ജനിച്ച മെഹ്ദി ഹസ്സന് ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് ഇരുപതാമത്തെ വയസ്സില്‍ പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു.ഷഹന്‍ഷാ- ഇ- ഗസല്‍ (ഗസല്‍ ചക്രവര്‍ത്തി) എന്നറിയപ്പെട്ടിരുന്ന മെഹ്ദി ഹസന് ഇന്ത്യയിലടക്കം നിരവധി ആരാധകരുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: