കൊച്ചി: ജില്ലയില്‍ കാല്‍ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന് അക്ഷരലോകത്തേക്ക്. വര്‍ണശബളമായ പ്രവേശനോത്സവത്തോടെയാണ് കരച്ചിലും കുസൃതികളുമായി പുത്തനുടുപ്പും പുസ്തകങ്ങളുമായി കടന്നുവരുന്ന കുരുന്നുകളെ വരവേല്‍ക്കുന്നത്.
സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം ഗവ. ഗേള്‍സ് സ്കൂളില്‍ നടക്കും. രാവിലെ 10 ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
ആലുവ: ഭിക്ഷാടനം, തെരുവുസര്‍ക്കസ്, ബാലവേല തുടങ്ങിയ തെരുവിന്റെ ക്രൂരപീഡനങ്ങളില്‍നിന്നും രക്ഷതേടി ജനസേവ ശിശുഭവനിലെത്തിയ കുരുന്നുകള്‍ പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. 11 ആണ്‍കുട്ടികളും 9 പെണ്കുട്ടികളുമടക്കം ആകെ 20 കുട്ടികളാണ് ജനസേവ ശിശുഭവനില്നിന്നും ഒന്നാംക്ലാസിലേക്ക് പ്രവേശിക്കുന്നത്. സെറ്റില്‍മെന്റ് ഗവ. എല്‍പി സ്കൂള്‍ ആലുവ, സെന്റ് ലിറ്റില്‍ ട്രീസാസ് കരുമാലൂര്‍ എന്നീ സ്കൂളുകളിലേക്കാണ് അക്ഷരലോകത്തെ ഹരിശ്രീ കുറിക്കാന്‍ പുത്തനുടുപ്പും സ്ലേറ്റുമായി സന്തോഷത്തോടെ യാത്രയാകുന്നത്.
സെന്റ് തോമസ് കറുകുറ്റി, ലിറ്റില്‍ ഫ്ലവര്‍ പാനായിക്കുളം, സെന്റ് ജോസഫ് കാഞ്ഞൂര്‍, സെന്റ് ജോസഫ് എല്‍പി സ്കൂള്‍ കറുകുറ്റി നോര്‍ത്ത്, സെന്റ് മേരീസ് എല്‍പിഎസ് മഞ്ഞപ്ര, ഹോളി ഹോസ്റ്റ് കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ തോട്ടക്കാട്ടുകര, സെന്റ് ജോസഫ് അങ്കമാലി, എംഎഎച്ച്എസ് നെടുമ്പാശ്ശേരി, ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പുളിയനം, ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, ചെങ്ങമനാട്, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോതമംഗലം, സെന്റ് ക്ലെയര്‍ ഓറല്‍ സ്കൂള്‍ മാണിക്യമംഗലം, എംഎ കോളേജ് കോതമംഗലം എന്നിവിടങ്ങളിലായാണ് ജനസേവയിലെ മറ്റ് കുട്ടികള്‍ പഠിക്കുന്നത്.
പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ജനസേവ ശിശുഭവനിലെ എല്ലാ കുരുന്നുകള്‍ക്കും ജനസേവ പ്രസിഡന്റ് ക്യാപ്റ്റന്‍ എസ്.കെ. നായരും ചെയര്മാന് ജോസ് മാവേലിയും ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: