കൊച്ചി: മയക്കുമരുന്ന് ആംപ്യൂളുകളുമായി സഹോദരന്മാരെ എറണാകുളം സെപ്ഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം ലുപിജെസിക് എന്നു പേരുള്ള ബൗപ്രിനോര്ഫിന് ഇഞ്ചക്ഷന് ആംപ്യൂളുകള്‍ വില്പന നടത്തിവരുമ്പോഴാണ് സഹോദരന്മാരായ എറണാകുളം ഉദയാകോളനിയില്‍ അനീഷ്, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് പാര്‍ട്ടിയെ കണ്ട് പിന്തിരിഞ്ഞു ഓടുവാന്‍ ശ്രമിച്ച ഇവരെ പിടിച്ചു നിര്‍ത്തുവാന്‍ പ്രവന്റീവ് ഓഫീസര്‍മാരായ കെ.വി.ബേബി, വി.എ.ജബ്ബാര്‍ എന്നിവര്‍ ശ്രമിച്ചപ്പോഴാണ് എക്സൈസുകാരെ ആക്രമിച്ചത്. അക്രമികള്‍ പ്രീവന്റീവ് ഓഫീസര്‍മാരെ കടിക്കുകയും ചവിട്ടുകയും ചെയ്യുകയും ഷര്‍ട്ടു വലിച്ചുകീറുകയും മാന്തിപ്പറക്കുകയും ചെയ്തു. അടിക്കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതികളായ സഹോദരങ്ങള്‍ രണ്ടും മൂന്നും വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ആംപ്യൂളുകള്‍ വില്പന തുടങ്ങിയത്.
ചില്ലറ വില്പനയായി ഒരു ആംപ്യൂളിന് 300 രൂപ വച്ചാണ് വില്‍ക്കുന്നത്. രൂപ കുറച്ചുള്ള ആളുകള്‍ക്ക് 150 രൂപക്ക് ഇഞ്ചക്ഷന് ആപ്യൂളുകള്‍ പകുതി മരുന്ന് കുത്തിവച്ചുകൊടുക്കുകയും ചെയ്യും. അതിനുള്ള സിറിഞ്ചുകളും ഇവരുടെ കൈവശമുണ്ടായിരുന്നു.
ചെറിയ പ്ലാസ്റ്റിക് കൂടുകളില്‍ സൂക്ഷിച്ചിരുന്ന 15 ആംപ്യൂളുകള്ക്കു പുറമേ പ്രതികളുടെ മലദ്വാരത്തിലും മൂന്ന് എണ്ണം വീതം പ്രതികള്‍ എടുത്തു തന്നു.
പ്രതികള്‍ക്ക് ഇഞ്ചക്ഷന് മയക്കുമരുന്നുകള്‍ കൊടുത്ത ചിക്കന്‍ നിസാറിനെ അന്വേഷിച്ചു വരുന്നതായി എക്സൈസ് സിഐ പറഞ്ഞു.
എറണാകുളം കെഎസ്ആര്‍ടിസി പരിസരത്തും ഉദയാകോളനി പരിസരത്തും, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ പട്രോള്‍ നടത്തുവാന്‍ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.മോഹനന്, അസി.എക്സൈസ് കമ്മീഷണര്‍ എം.ജെ.ജോസഫ് എന്നിവരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു റെയിഡ്.
റെയിഡില്‍ സിഐ രഞ്ജിത്ത്.എ.എസിനെ കൂടാതെ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ജബ്ബാര്‍, ബേബി.കെ.വി, ജോസഫ് മാത്യു, ഗാര്‍ഡുമാരായ ഹാരിസ് എം.ഐ, ഇബ്രാഹിം.കെ.എസ്, ജോസ്.ടി.ഡി, ജോണ്സണ്.ടി.വി, ഷാജഹാന്.എച്ച്, സുരേന്ദ്രന്.പി.കെ., സൈഫുദീന്‍.സി.കെ, സക്കീര്‍ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: