ചെന്നൈ: പെട്രോള്‍ വിലവര്‍ധനവ് കുറച്ചില്ലെങ്കില്‍ യുപിഎ വിടുമെന്ന് പ്രഖ്യാപിച്ച ഡിഎംകെ നേതാവ് കരുണാനിധി മണിക്കൂറുകള്‍ക്കകം മലക്കംമറിഞ്ഞു.
പെട്രോള്‍ വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കിലും യുപിഎ സര്‍ക്കാരിലെ സഖ്യകക്ഷിയായി ഡിഎംകെ തുടരുമെന്ന് കരുണാനിധി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നല്ലൊരു തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണെന്നും പെട്രോള്‍ വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കിലും യുപിഎ സര്‍ക്കാരില്‍ തുടരുമെന്നും രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തങ്ങളായിട്ട് ഒരു പ്രശ്നം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിന്തുണ പിന്‍വലിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് സഹായകരമാകുമെന്നും കരുണാനിധി വ്യക്തമാക്കി.
പെട്രോള്‍, അവശ്യസാധനങ്ങള്‍ എന്നിവയുടെ വിലവര്‍ധനക്കെതിരെ ഡിഎംകെ ചെന്നൈയില്‍ നടത്തിയ സമരപരിപാടിയിലാണ് കരുണാനിധി പിന്തുണ പിന്‍വലിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
കേന്ദ്രത്തിെന്‍റ സഖ്യകക്ഷി എന്ന നിലയില്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുന്നതിന് മുന്നണി ബന്ധം തടസമാകില്ലെന്നും കരുണാനിധി പറഞ്ഞു. ജനങ്ങള്‍ക്കുമേല്‍ ദുരിതം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുപിഎ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് കരുണാനിധി അറിയിച്ചിരുന്നു.
നേരത്തെ പെട്രോള്‍ വില വര്‍ധനവ് കുറച്ചില്ലെങ്കില്‍ യുപിഎ വിടുമെന്ന് ഡിഎംകെ ഭീഷണി മുഴക്കിയിരുന്നു. പെട്രോള്‍ വില വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ജനങ്ങള്‍ക്ക് മേല്‍ ദുരിതം അടിച്ചേല്‍പ്പിക്കുന്നതാണെന്ന് കേന്ദ്ര നടപടിയെന്നും കരുണാനിധി പറഞ്ഞിരുന്നു. വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
കോണ്‍ഗ്രസിനൊപ്പം ആവുന്നത്ര സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കാതിരുന്നിട്ടില്ലെന്നും ഡിഎംകെ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയാല്‍ വര്‍ധനവ് കൊണ്ടുള്ള ബുദ്ധിമുട്ട് ജനങ്ങളില്‍ എത്തില്ല. പക്ഷെ വില കുറക്കുവാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുക തന്നെ ചെയ്യുമെന്ന് ഡിഎംകെ വ്യക്തമാക്കി.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് ഇത് വന്‍തിരിച്ചടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പെട്രോള്‍, അവശ്യസാധനങ്ങള്‍ എന്നിവയുടെ വില വര്‍ധനക്കെതിരെ ഡിഎംകെ ചെന്നൈയില്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നേരത്തെ യുപിഎയുടെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് 88 കാരനായ കരുണാനിധിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടത്തിവരുകയാണ്. പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയിലും ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
അതേസമയം, ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ സംസ്ഥാനസര്‍ക്കാരുകള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേലുള്ള വാറ്റ് കുറക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് വി.നാരായണസ്വാമി അറിയിച്ചു.
ജനദ്രോഹ നടപടികള്‍ക്കെതിരെ പോരാടുന്നതിന് മുന്നണി ബന്ധം തടസമാകില്ലെന്നും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് എന്നതുകൊണ്ട് പെട്രോള്‍ വില വര്‍ധനവിനെതിരെ സമരം നടത്തുന്നതിന് ഡിഎംകെയ്‌ക്ക് മടിയില്ലെന്നും കരുണാനിധി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: