കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ റുമറ്റോളജി വിഭാഗം എസ്എല്‍ഇ രോഗികളുടെ കൂട്ടായ്മ നടത്തി. ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം റീമകല്ലിങ്കല്‍ മുഖ്യാതിഥി ആയിരുന്നു. വാതങ്ങളില്‍ ഏറ്റവും കാഠിന്യമേറിയ എസ്എല്‍ഇ രോഗം കൂടുതലായി കണ്ടുവരുന്നത് 15നും 40നും ഇടയിലുള്ള യുവതികളിലാണ്. കേരളത്തില്‍ ഈ രോഗികള്‍ 30,000ത്തിലധികമാണെന്നു കണക്കാക്കപ്പെടുന്നു. മുന്‍കൂട്ടി കണ്ടു ചികിത്സിച്ചില്ലെങ്കില്‍ ആന്തരാവയവങ്ങളെ തകരാറിലാക്കി മരണം വരെ സംഭവിക്കാം. എന്നാല്‍ വിദഗ്ദ്ധ ചികിത്സയിലൂടെ പൂര്‍ണമായും ചികിത്സിച്ചുമാറ്റാവുന്ന അസുഖമാണ് എസ്എല്ഇയെന്നു വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. രോഗത്തിന്റെ മുന്‍കരുതലുകളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും രോഗികളില്‍ ബോധവല്‍ക്കരണം നല്കാന് ഇത്തരം കൂട്ടായ്മകള്‍ സഹായിക്കുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേംനായര്‍, റൂമറ്റോളജി വിഭാഗം മേധാവി ഡോ.പദ്മനാഭഷേണായി, ഡോ.ആനന്ദ്കുമാര്‍, ഡോ.ഗോപാല്‍ എസ്.പിള്ള, ഡോ.വിനീത പണിക്കര്‍, ഡോ.ഗീതാഞ്ജലി എന്നിവര്‍ സംസാരിച്ചു. ഈ ചടങ്ങില്‍ നൂറോളം രോഗികളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: