കോതമംഗലം: ക്ഷേത്രങ്ങള്‍ സാമൂഹ്യപരിവര്‍ത്തന കേന്ദ്രങ്ങള്‍ ആയിമാറണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സംഘടന സെക്രട്ടറി എന്‍.കെ.വിനോദ് അഭിപ്രായപ്പെട്ടു.
കേരള ക്ഷേത്രസംരക്ഷണ സമിതി എറണാകുളം ജില്ല സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തങ്കളം ഭഗവതി ക്ഷേത്രത്തില്‍ വച്ച് കൂടിയ സമ്മേളനത്തില്‍ സരിതാസ് നാരായണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.സിസിലി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ അദ്ധ്യക്ഷന്‍ പി.സദാനന്ദന്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ഇ.എന്‍.നാരായണന്, സംസ്ഥാന സെക്രട്ടറി കെ.എസ്.നാരായണന്, ജില്ലാ നേതാക്കളായ ടി.എ.വിജയന്, കെ.പി.ഹരിഹരന്, സംസ്ഥാന സമിതിയംഗം എസ്.ഗോപാലകൃഷ്ണന്, താലൂക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
സമിതിയുടെ പുതിയ ജില്ലാ ഭാരവാഹികളായി ഡോ.കെ.മോഹന്‍പിള്ള, കെ.ജി.ദേവദാസ്, ടി.ജി.രുഗ്മണി ടീച്ചര്‍ (രക്ഷാധികാരികള്‍), കെ.പി.ഹരിഹരന് (പ്രസിഡന്റ്) കെ.എ.മോഹനന് നായര്‍, എം.പി.ചന്ദ്രശേഖരന്‍നായര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.അശോക് ബാബു (സെക്രട്ടറി),ടി.എന്‍.വിജയന്, പി.എം.സുനില്‍കുമാര്‍, ടി.എ.വിജയന്, പി.എം.സുനില്‍കുമാര്‍ (ജോസെക്രട്ടറി), ടി.എന്‍.ഗോവിന്ദന്‍നായര്‍ (ദേവസ്വം സെക്രട്ടറി), എന്‍.എ.കുമാരന് (ട്രഷറര്‍), വാസുദേവന്‍ പോറ്റി (മത പാഠശാല പ്രമുഖ്), സി.വി.കുഞ്ഞിക്കുട്ടന്‍ (സത്സംഗപ്രമുഖ്), പി.കെ.ഗോപാലകൃഷ്ണന്, മുരളി ഏലൂര്‍, അശോകന് മേക്കടമ്പ് (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: