പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂരിലുള്ള ഇലക്ഷന് വിഭാഗം ഓഫീസിലെത്തുന്നവര്‍ക്ക് തടസ്സമായി പെരുമ്പാവൂര്‍ പോലീസ് പിടികൂടുന്ന മണല്‍ വണ്ടികള്‍ നിറയുന്നു. പഴയ താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ ഇലക്ഷന് വിഭാഗം ഓഫീസും അസി.പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ഓഫീസുമാണ് പ്രവര്‍ത്തിക്കുന്നത്. വളരെ കുറച്ച് സ്ഥലസൗകര്യമുള്ള ഇവിടെയാണ് കള്ളമണല്‍ കയറ്റി പിടിയിലായ ടിപ്പര്‍ ലോറികള്‍ മാര്ഗതടസ്സമുണ്ടാക്കുന്നത്. ദിവസേന ഇവിടെ നിരവധി ആവശ്യക്കാരാണ് എത്തുന്നത്. ഇവരുടെ വാഹനങ്ങള്‍ ഒന്നും ഈ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കാതെ റോഡരികില്‍ വക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
അവധിക്കാലമായതിനാല്‍ ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡിനും, വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. എന്നാല്‍ മേറ്റ്ല്ലാ ഓഫീസുകളും മിനിസിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും ഈ ഓഫീസ് മാത്രം ഇവിടെ നിന്ന് മാറ്റാത്തതിലും പ്രതിഷേധമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് വരെ കോര്‍ട്ട് റോഡിലും പെരുമ്പാവൂര്‍ അമ്പലമൈതാനിയിലുമാണ് ഇത്തരം മണല്‍ വാഹനങ്ങള്‍ ഇട്ടിരുന്നത്. എന്നാല്‍ ഹിന്ദുസംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത്തരം വാഹനങ്ങളെല്ലാം പാലക്കാട്ട് താഴം പാലത്തിന് സമീപത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും പഴയപടി ആവര്‍ത്തിക്കുകയാണെന്നും ഇത്തരം കള്ളമണല്‍ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് തടസ്സമുണ്ടാക്കാത്ത രീതിയില്‍ മേറ്റ്വെടേക്കെങ്കിലും മാറ്റണമെന്ന ആവശ്യവും ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: