ആലുവ: ജനുവരി 25 ന് നടന്ന പെരുന്നാളില്‍ തൃക്കന്നത്തു സെമിനാരിയില്‍ യാക്കോബായ വിഭാഗത്തിന് വഴിവിട്ട് സഹായം ചെയ്ത് കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയില്ലെങ്കില്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍ മാര്‍പോളി കാര്‍പ്പോസ് അറിയിച്ചു.
സെമിനാരിയില്‍ തല്‍സ്ഥിതി തുടരാനുള്ള തീരുമാനം ലംഘിച്ച യാക്കോബായ വിഭാഗത്തിന് കൂടുതല്‍ സമയം നല്‍കുകയും കുര്‍ബാനയ്ക്കുള്ള തിരുവസ്ത്രങ്ങള്‍ ഒളിച്ചുകടത്താന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നുമാണ് ആക്ഷേപം. എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെയും അദ്ദേഹം പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. കേവലം ഒരു പള്ളിപിടിക്കാന്‍ പരിശുദ്ധ കുര്‍ബാനയെ അവഹേളിച്ച യാക്കോബായ സഭയും ശ്രേഷ്ഠ കാതോലിക്കായും സ്വയം വിമര്‍ശനത്തിനും തയ്യാറാവണം.
കുര്‍ബാന നടത്തിയെന്ന വ്യാജ പ്രസ്താവന നടത്തി വരുംവര്‍ഷങ്ങളില്‍ അനധികൃത കീഴ്വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണ് യാക്കോബായ സഭ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: