അങ്കമാലി: കിടങ്ങൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ വോളിബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ 29 മുതല്‍ മെയ് 5 വരെ കിടങ്ങൂര്‍ അല്‍ഫോന്‍സ് ഫ്ലെഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടക്കും. വിദ്യാര്‍ത്ഥികളില്‍ കായിക വളര്‍ച്ച മുന്നില്‍കണ്ടുകൊണ്ട് കിടങ്ങൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി വോളിബോള്‍ പരിശീലനം നല്കുന്നതിനായിട്ടാണ് വോളിബോള്‍ അക്കാദമിക്ക് ആരംഭം കുറിച്ചതെന്നും ഈ അക്കാദമിയുടെ നേതൃത്വത്തിലാണ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുകയെന്നും വോളിബോള്‍ സംഘാടനക സമിതി ചെയര്മാന് സി ബാബുരാജ്, ജനറല്‍ കണ്‍വീനര്‍ സാബു സേവ്യര്‍, കോഓഡിനേറ്റര്‍ സിസ്റ്റര്‍ ലില്ലി ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂര്‍ണ്ണമെന്റിന് മുന്നോടിയായി 28ന് വൈകീട്ട് 4ന് കിടങ്ങൂര്‍ വോളിബോള്‍ സ്റ്റേഡിയത്തില്‍നിന്നും ആരംഭിക്കുന്ന വിളംബര ജാഥ അങ്കമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബു ഫ്ലാഗ് ഓഫ് ചെയ്യും.
29ന് വൈകീട്ട് 5.30ന് കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. മുന്‍ ഗതാഗത മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.ഔഷധി ചെയര്മാന് ജോണി നെല്ലൂര്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുട്ടപ്പന്, വോളിബോള്‍ അസ്സോസിയേഷന് സെക്രട്ടറി ടി. ആര്. ബിന്നി, ഫാ. ജോഷി വേഴപറമ്പില്‍, സിസ്റ്റര്‍ ലിസാ മേരി, സിസ്റ്റര്‍ ലില്ലി ആന്റണി, സി. ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഏഴ് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പുരുഷവിഭാഗത്തില്‍ കോഴിക്കോട് പട്ടേന്‍ സ്പോര്‍ട്സ്, കോതമംഗലം എംഎ കോളേജ്, തേവര എസ്എച്ച് കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, മൂഴിക്കുളം മാസ്, അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ്, വാവക്കാട് ഗുരുദേവ സ്പോര്‍ട്സ്, കിടങ്ങൂര്‍ സെന്റ് ജോസഫ്സ് വോളി അക്കാദമി വനിതാ വിഭാഗത്തില്‍ കോഴിക്കോട് പട്ടേന്‍ സ്പോര്‍ട്സ്, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്, പാല അല്‍ഫോന്‍സാ കോളേജ്, ഇരിങ്ങാലകുടി സെന്റ് ജോസഫ്സ് കോളേജ്, ആലുവ സെന്റ് സേവ്യര്‍സ് കോളേജ്, കല്പറ്റ വയനാട് സിക്സസ്, നായിരമ്പലം എസ്ജിഡിസി തുടങ്ങിയ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. സമാപനദിനമായ 5ന് ഫൈനല്‍ മത്സരത്തിനുശേഷം നടക്കുന്ന സമാപാന സമ്മേളനത്തില്‍ കെ. പി. ധനപാലന് എം.പി. ട്രോഫികള്‍ വിതരണം ചെയ്യും. ബാബൂ കോര്പ്പറേഷന് ചെയര്മാന് മുന്‍ എംഎല്‍എ പി. ജെ. ജോയി സമാപനസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ, വോളിബോള്‍ ടൂര്‍ണ്ണമെന്റ് ജനറല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സാബു സേവ്യര്‍, വോളിബോള്‍ ടൂര്‍ണ്ണമെന്റ് സെക്രട്ടറി സിസ്റ്റര്‍ അനിറ്റാ ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. അങ്കമാലി പ്രസ്സ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ. കെ. പോളച്ചന്, ജോര്‍ജ് സ്റ്റീഫന്‍, കെ. കെ. സുരേഷ്, സി. ബാബുരാജ്, സിസ്റ്റര്‍ ലില്ലി ആന്റണി, ജോസഫ് പാറേക്കാട്ടില്‍, സിസ്റ്റര്‍ അനീറ്റ ജോസ്, സാബു സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: