ദേവീതത്ത്വത്തിന്റെ പ്രതീകമാണ് കുങ്കുമം. കുങ്കുമപ്പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുക. കുങ്കുമം കൊണ്ട് പൊട്ടാണ് ധരിക്കേണ്ടത്. ചന്ദ്രന്, ചൊവ്വ, ശുക്രന്, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമംകൊണ്ട് പതിവായി തിലകം ധരിക്കാം. അതാത് ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് തിലകധാരണമാവാം. ആ ദേവതകളുടെ ക്ഷേത്രങ്ങളില്‍ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമംകൊണ്ടും
നിത്യേന തിലകമണിയാം.
ഗണപതിഹോമത്തിന്റെ കരിപ്രസാദം കേതുദശാകാലത്ത് നിത്യേന ധരിക്കാം. അതുപോലെ രാഹുദശാകാലത്ത നാഗക്ഷേത്രങ്ങളില് നിന്നും ലഭിക്കുന്ന മഞ്ഞള്‍പ്രസാദവും പതിവായി ധരിക്കുന്നത് ദോഷശാന്തിപ്രദമാണ്. ദാരുവിഗ്രഹപ്രതിഷ്ഠയുള്ള ഭദ്രകാളീക്ഷേത്രങ്ങളില്‍ നടക്കുന്ന ഒരു വഴിപാടാണ് ചാന്താട്ടം, ചാന്ത് കുജദശാകാലത്തും ചന്ദ്രദശാകാലത്തും ധരിക്കാം. കുറിതൊടുന്നതിനു ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ് കളഭക്കൂട്ട്. അകില്, ചന്ദനം, ഗുല്ഗുലു, കുങ്കുമം, കൊട്ടം,ഇരുവേലി, രാമച്ചം, മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ് കളഭക്കൂട്ട് തയ്യാറാക്കുന്നത്. മഞ്ഞള്‍ നേര്‍മ്മയായി പൊടിച്ച് അതില്‍ നാരങ്ങാനീര് കലര്‍ത്തി ഉണക്കിയെടുക്കുന്ന സിന്ദൂരം. കസ്തൂരി മൃഗത്തില്‍ നിന്നു ലഭിക്കുന്ന കസ്തൂരി, പശുവിന്റെ പിത്തനീരില് നിന്നും എടുക്കുന്ന ഗോരോചനം, പച്ചരിയും ചൗവരിയും കൂടി കരിച്ചെടുത്ത് ചെമ്പരത്തിപ്പൂനീരില് ചേര്‍ത്ത് തിളപ്പിച്ചുകുറുക്കി തയ്യാറാക്കുന്ന ചാന്ത്, കസ്തൂരി, കര്‍പ്പൂരം, അകില്, ചന്ദനം ഇവ അരച്ചു തയ്യാറാക്കുന്ന കുറികൂട്ട് എന്നിവയൊക്കെയും സ്ത്രീകള്‍ കുറി തൊടാനായി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് അനുഷ്ഠാനപരമായ പ്രാധാ
ന്യത്തെക്കാളുപരി സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ എന്ന നിലയിലാണ് പ്രാധാന്യമുള്ളത്.
വശീകരണം തുടങ്ങിയ കാര്യസാദ്ധ്യങ്ങള്ക്ക് തിലകം ധരിക്കുന്ന രീതി മന്ത്രപ്രയോഗങ്ങളില് ധാരാളമുണ്ട്. അവ നിപുണനായ ഒരു മാന്ത്രികന്റെ സഹായത്തോടെ മാത്രം ചെയ്യേണ്ടതാണ്. രക്തചന്ദനം, കച്ചൂരികിഴങ്ങ്, മാഞ്ചി, കുങ്കുമം, ഗോരോചനം, ചന്ദനം, അകില്, കര്‍പ്പൂരം എന്നീ അഷ്ടഗന്ധങ്ങള് അരച്ച് മാതംഗീ മന്ത്രത്താല്‍ ശക്തിവരുത്തി അണിഞ്ഞാല്‍ അവന് ഏവര്‍ക്കും പ്രിയങ്കരനാകും. ഇതൊരു ഉദാഹരണം മാത്രം. ഇത്തരത്തില്‍ നിരവധി കര്‍മ്മങ്ങള്‍ മന്ത്രവാദ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: