ആലുവ: പതിവായി സിഗ്നല്‍ സംവിധാനം തകരാറിലാകുന്നതുമൂലം ആലുവായില്‍ ഗതാഗതം താളം തെറ്റുന്നു. ബൈപ്പാസിലെ സിഗ്നല്‍ സംവിധാനം പൂര്‍ണമായി തകരാറിലായിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇതു നന്നാക്കുവാന്‍ ഇതുവരെയും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. തോട്ടയ്ക്കാട്ടുകരയിലുള്ള സിഗ്നല്‍ ലൈറ്റും ഇടയ്ക്കിടെ തകരാറിലാകുന്നത് പതിവായിരിക്കുകയാണ്. ട്രാഫിക് പോലീസുകാരുടെ കുറവും ആലുവായില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനേക്കാള് ട്രാഫിക് പോലീസുകാര്‍ക്ക് കൂടുതല്‍ താല്പര്യം മദ്യഷാപ്പുകളുടെ മുന്നില്‍ കേന്ദ്രീകരിക്കുന്നതിനാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ മാത്രമാണ് ട്രാഫിക് പോലീസ് കൂടുതല്‍ താല്പര്യം കാണിക്കുന്നത്. ഇതുമൂലം ഗതാഗതം ശരിയായ വിധത്തില്‍ നിയന്ത്രിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. രാജ്യാന്തര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ കാര്യമാണ് ഏറ്റവും വിഷമകരമായുള്ളത്. ആലുവായില്‍ നിന്നും വിമാനത്താവളത്തിലേക്കെത്താന്‍ പലപ്പോഴും ഗതാഗതക്കുരുക്കുമൂലം ഒരു മണിക്കൂര്‍വരെ വൈകാറുണ്ട്. വിഐപികള്‍ക്ക് അകമ്പടി സേവിക്കാന്‍ പോലീസുകാരില്‍ ഏറെപ്പേരും നിയോഗിക്കപ്പെടുകയാണ്. ട്രാഫിക് യൂണിറ്റിലേക്ക് കൂടുതല്‍ പോലീസുകാരെ നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: