ന്യൂദല്‍ഹി: സ്വന്തം ഭൂമിയില്‍ കുഴല്‍കിണര്‍ കുഴിച്ച് ഇഷ്ടം പോലെ വെള്ളം എടുക്കാമെന്ന സ്ഥിതി മാറണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. വെള്ളത്തിനും വൈദ്യുതിക്കും വില കുറവായതിനാല്‍ ദുരുപയോഗം വ്യാപകാമാണെന്നും ഭൂഗര്‍ഭ ജലം പൊതുസ്വത്താക്കാന് നിയമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ജലസംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യാ ജലവാരചാരണത്തോട് അനുബന്ധിച്ച് വിജ്ഞാന് ഭവനില്‍ ‘ജലം, ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മൂന്നു ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജനസംഖ്യ ഏറെയുള്ള ഇന്തയ ഇപ്പോള്‍ത്തന്നെ ജലദൗര്‍ലഭ്യം നേരിടുന്നുണ്ട്. ലോകജനസംഖ്യയുടെ 17 ശതമാനം ഇന്ത്യയിലാണ്. ജലലഭ്യത കുറവുമാണിവിടെ. ശുദ്ധജലം കിട്ടാക്കനിയാകുന്ന ദു:സ്ഥിതി വരാന്‍ സാദ്ധ്യത ഏറെയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കുടിവെള്ളത്തിന് വില ഈടാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കരട് ജലനയം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: