ചെന്നൈ: ദേശീയ ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച് (എന്‍സിടിസി) പ്രധാനമന്ത്രി മന്മോഹന്സിംഗിന് വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്ക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണം സംബന്ധിച്ച് കൃത്യത വേണമെന്നും പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിമാരുടെ കാഴ്ചപ്പാടുകള്‍ പരിഗണിക്കുന്നതിലൂടെ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് ഫലപ്രദമായ ചര്‍ച്ച സാധ്യമാകുമെന്നും കത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ മറുപടി എത്രയും പെട്ടെന്ന് നല്‍കണമെന്നും ജയ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വിഷയത്തില്‍ അതിന് വഴങ്ങാത്ത സംസ്ഥാനങ്ങളുടെ മേല്‍ ഭീകരവിരുദ്ധകേന്ദ്രം കെട്ടിവക്കരുതെന്നും അവര്‍ പറഞ്ഞു. ഭീകരവിരുദ്ധകേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കൈകടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ അഭിപ്രായം. ഈ വിഷയത്തില്‍ ജയലളിതക്ക് പുറമെ, ഒഡീഷാ മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് പല മുഖ്യമന്ത്രിമാരും നേരത്തെതന്നെ ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നാണ് മറ്റ് പല സംസ്ഥാനങ്ങളുടെയും ആരോപണം.
ഏപ്രില്‍ 16ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന പ്രസ്താവന തന്നെ അതിശയിപ്പിക്കുന്നുവെന്നും ജയലളിത പറഞ്ഞു. അതേസമയം, 16ന് വിളിച്ചുചേര്ക്കാനിരിക്കുന്ന യോഗം നീട്ടിവച്ചേക്കുമെന്ന് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി പി.ചിദംബരം വ്യക്തമാക്കിയിരുന്നു. ചില സംസ്ഥാന മുഖ്യമന്ത്രിമാരുടെ ആവശ്യപ്രകാരമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ജയലളിത. മുഖ്യമന്ത്രിമാരുടെ വ്യത്യസ്ത യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവുമായി ഉറച്ചുനില്‍ക്കുമെന്നാണ് അവരുടെ നിലപാട്. അതേസമയം പാര്‍ലമെന്റ് സംയുക്ത സമ്മേളനവും ഉപതെരഞ്ഞെടുപ്പുകളെത്തുടര്ന്നും നീട്ടിവച്ച മുഖ്യമന്ത്രിമാരുടെ യോഗം എന്ന് നടക്കുമെന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 16ന് നടക്കുമെന്ന് പറഞ്ഞിരുന്ന യോഗം നീട്ടിവച്ചേക്കുമെന്ന പി.ചിദംബരത്തിന്റെ പ്രസ്താവന ആശയക്കുഴപ്പത്തെ ബലപ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: