കണ്ണൂര്‍: സിപിഎം – സിപിഐ തര്‍ക്കം പരിഹരിക്കുന്നതിന് സിപിഐയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു കോടിയേരി ബാലകൃഷ്ണന്. ഇപ്പോഴുള്ള അസ്വാരസ്യം താല്‍ക്കാലികം മാത്രമാണ്. രാഷ്ട്രീയമായി സിപിഐയും സിപിഎമ്മും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ല. സി.കെ. ചന്ദ്രപ്പന് ഖേദം പ്രകടിപ്പിച്ചിട്ടും സിപിഐയിലെ ചില നേതാക്കള്‍ എന്തിനാണ് പ്രസ്താവന ഇറക്കുന്നതെന്നു മനസിലാകുന്നില്ല. സിപിഎമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. ഒരു കാര്യത്തിലും സിപിഎമ്മിനു പിടിവാശിയില്ല. ചെറിയ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുകയാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: