കോഴിക്കോട്: പോസ്റ്റര്‍ വിവാദത്തില്‍ കെ.സുധാകരന് എം.പിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്ത്. പോലീസുകാര്‍ പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്നും ഇക്കാര്യം മുഖ്യമന്ത്രി നിര്‍ദ്ദേശിക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു.
എന്തും ചെയ്യാനുള്ള അധികാരം പോലീസിനുണ്ടെന്ന ചിന്ത ഉദ്യോഗസ്ഥര്‍ക്ക് പാടില്ലെന്നും വയലാര്‍ രവി പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവാണ് കെ.സുധാകരന്. അദ്ദേഹത്തെ ആക്ഷേപിക്കുന്ന തരത്തില്‍ നടപടിയെടുക്കല്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും വയലാര്‍ രവി പറഞ്ഞു.
എം.വി ജയരാജന് സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ടിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തിയതിനെയും വയലാര്‍ രവി വിമര്‍ശിച്ചു. മറ്റുള്ളവരുടെ ചിന്തകളെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: