കോലഞ്ചേരി: സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് നഴ്സുമാര്‍ ആരംഭിച്ച സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. 200ഓളം നഴ്സുമാര്‍ സമരം തുടങ്ങിയതോടെ ആശുപത്രിയിലെ പ്രവര്‍ത്തനം താളംതെറ്റി.
സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നഴ്സസ് പേരന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈകിട്ട് ആശുപത്രി പരിസരത്തു റാലി നടത്തും. അതേസമയം നഴ്സുമാരെ ജില്ലാ കലക്ടര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. നഴ്സുമാരുടെ 19 ആവശ്യങ്ങളില്‍ 18ഉം അംഗീകരിച്ചതാണെന്നും സമരം നിയമവിരുദ്ധമാണെന്നുമാണ് ആശുപത്രി മാനെജ്മെന്റ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: