കോട്ടയം: കേരളാ സയന്‍സ് കോണ്‍ഗ്രസ് ജനുവരി 29ന് രാവിലെ 9.30ന് കോട്ടയം റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും (കെ.എസ്.സി.എസ്.ടി.ഇ) റബര്‍ ബോര്‍ഡും ചേര്‍ന്ന് ജനുവരി 29 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന 24-ാമത് സമ്മേളന ത്തിണ്റ്റെ വിഷയം ‘കാലാവസ്ഥാവ്യതിയാനവും കേരളത്തിലെ തോട്ടവിളകളും സുഗന്ധ വിളകളും’ എന്നതാണ്. ഉദ്ഘാടനച്ചടങ്ങില്‍ കെ.എസ്.സി.എസ്.ടി.ഇ ഉപാധ്യക്ഷന്‍ പ്രഫ. വി.എന്‍. രാജശേഖരന്‍പിള്ള അധ്യക്ഷത വഹിക്കും. സംസ്ഥാന ആസുത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ വിശിഷ്ടാതിഥിയായിരിക്കും. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സെക്രട്ടറി പ്രഫ. ടി. രാമസ്വാമി മുഖ്യപ്രഭാഷണം നടത്തും. കേരള സയന്‍സ് കോണ്‍ഗ്രസ് ചെയര്മാന് പ്രഫ. സി.ജി. രാമചന്ദ്രന്‍നായര്‍ ആമുഖ പ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജനുവരി ൨൮ മുതല്‍ ൩൧വരെ മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ശാസ്ത്രപ്രദര്‍ശനം ൨൮ന് ഉച്ചകഴിഞ്ഞ് മൂന്നിന് റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രഫ. വി.എന്‍. രാജശേഖരന്‍പിള്ള അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ് എന്നിവര്‍ പ്രസംഗിക്കും. സമാപനസമ്മേളനം ജനുവരി ൩൧ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനംചെയ്യും. പ്രഫ. വി.എന്‍. രാജശേഖരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വിഖ്യാത കൃഷി ശാസ്ത്രജ്ഞന് ഡോ. എം.എസ്. സ്വാമിനാഥന് വിശിഷ്ടാതിഥിയായിരിക്കും. പ്രൊഫ. സി.ജി. രാമചന്ദ്രന്‍നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. യുവശാസ്ത്രജ്ഞന് മാര്‍ക്കും ശാസ്ത്ര മേഖലയില്‍ മികവു തെളിയിച്ച കുട്ടികള്‍ക്കും മന്ത്രി പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: