തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍വകലാശാലകള്‍ ഉള്‍പ്പടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും നിലവിലുള്ള അധിക തസ്തികകള്‍ കണ്ടെത്താന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതിയെ നിയോഗിച്ചു. ധനവകുപ്പിന്റെ നിര്‍ദേശാനുസരണമാണ് സമിതി രൂപീകരിച്ചത്.
കപ്യൂട്ടര്വത്ക്കരണവും ആധുനികവത്ക്കരണവും നടപ്പാക്കിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ പല തസ്തികകളും ആവശ്യമില്ലാതായി എന്നാണ് സര്‍ക്കാര്‍ നിലപാട്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിയും സമിതിയില്‍ അംഗമാണ്.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ കെഎസ്ആര്‍ടിസി, വൈദ്യുതി ബോര്‍ഡ്, തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍, വിവിധ സര്‍വ്വകലാശാലകള്‍, ഹൈക്കോടതി, പിഎസ്സി തുടങ്ങിയ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടത്തെയും അധിക തസ്തികള്‍ കണ്ടെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലായി മുപ്പതിനായിരത്തോളം തസ്തികകളാണ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: