പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാസെക്രട്ടറിയായി മുന്‍ എം.എല്‍.എയും കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയുമായ സി.കെ.രാജേന്ദ്രനെ തിരഞ്ഞെടുത്തു. ആര്.ഉണ്ണിയെ നിലനിര്‍ത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ഔദ്യോഗികപക്ഷത്തെ ഒരുവിഭാഗം ശക്തമായി എതിര്‍ത്തു. ഇതേത്തുടര്‍ന്ന് സമവായത്തിലൂടെ രാജേന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു.
41 അംഗ ജില്ലാകമ്മിറ്റിയില്‍ വിനയകുമാര്‍, കെ.ബാബു, സുരേഷ്ബാബു, കെ.വി.സുമേഷ്, വി.കെ.ചന്ദ്രന് എന്നിവര്‍ പുതുമുഖങ്ങളാണ്. ഏഴുപേരെ ഒഴിവാക്കി. പാലക്കാട്ട് സി.പി.എം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതായി പുതിയ ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന് പറഞ്ഞു. ഏകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: