തൃശൂര്‍: കുതിരാനില്‍ കയറ്റം കയറുന്നതിനിടെ ഡീസല്‍ തീര്‍ന്ന് പിന്നോട്ട് ഉരുണ്ട സിമന്റ് ലോറിയിടിച്ച് കാര്‍ യാത്രികരായ രണ്ടു പേര് മരിച്ചു. കാഞ്ഞിരപ്പിള്ളി സ്വദേശികളായ മുഹമ്മദ് ഫസ്ലി (53), മുഹമ്മദ് നജീബ് (53) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം.
മരിച്ചവര്‍ രണ്ടുപേരും കാറില്‍ യാത്ര ചെയ്തിരുന്നവരാണ്. അപകടം നടന്ന് മുക്കാല്‍ മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കുതിരാനില്‍ കയറ്റം കയറുന്നതിനിടെ മുന്നില്‍ പോയ സിമന്റ് ടാങ്കര്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബ്രേക്ക് ജാമായി പെട്ടെന്ന് പിന്നോട്ട് ഉരുണ്ട് കാറിന്റേ മേലക്ക് കയറുകയായിരുന്നു.
നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ ടാങ്കര്‍ ഇടതു വശത്തെ കുഴിയിലേക്ക് വീഴാതിരിക്കാന്‍ ഡ്രൈവര്‍ വലത്തോട്ട് തിരിച്ചപ്പോഴാണ് കാറിന്റെ മേല്‍ ഇടിച്ചു കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: