ലക്നൗ: ഉത്തര്‍പ്രദേശില്‍ നിരവധിയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മായാവതിയുടെയും ബിഎസ്പി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ നിയമസഭാതെരഞ്ഞെടുപ്പ്കാലത്ത് പുറത്തുകാണാതെ മറയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ.ഖുറേഷിയാണ് ഈ തീരുമാനം പുറത്തുവിട്ടത്. മാതൃകാപെരുമാറ്റചട്ടം നിലവില്‍വന്നാല്‍ ഉടന്‍തന്നെ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ ആരും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പാടില്ല. സര്‍ക്കാരോഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള നേതാക്കളുടെ ഫോട്ടോപോലും നീക്കം ചെയ്യും. ഖുറേഷി പറഞ്ഞു. സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിമാ പ്രശ്നം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി മായാവതിക്കും ബിഎസ്പിക്കും തിരിച്ചടിയാവുന്ന തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: