തൃശൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംയുക്ത നിയന്ത്രണമാകാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. പ്രശ്നത്തില്‍ മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളില്‍ ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുന്നു. അത് പരിഹരിക്കണം. പുതിയ ഡാമിന്റെ അവകാശം കേരളത്തിന് തന്നെ ലഭിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
അണക്കെട്ടിന്റെ സംയുക്ത നിയന്ത്രണം സംബന്ധിച്ച് മന്ത്രിമാരായ കെ.എം. മാണിയും പി.ജെ ജോസഫും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: