ജമ്മു: ജമ്മുകാശ്മീരിലെ ത്രികുട കുന്നുകളില്‍ സ്ഥിതിചെയ്യുന്ന മാതാ വൈഷ്ണവദേവി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഈവര്‍ഷം ഒരു കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പന്ത്രണ്ടര ലക്ഷം തീര്‍ത്ഥാടകരാണ് കൂടുതലായി എത്തിയത്. 1970 ല്‍ മൂന്ന്ലക്ഷം ഭക്തര്‍ ദര്‍ശനം നത്തിയ ക്ഷേത്രത്തില്‍ 2000 ല്‍ 52 ലക്ഷം പേര് ദര്‍ശനത്തിനെത്തി. ക്ഷേത്രത്തിന്റെ മേല്‍നോട്ടം മാതാ വൈഷ്ണവദേവി ബോര്‍ഡിനാണ്. ഇവിടെയെത്തുന്ന തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായി ബോര്‍ഡ് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. കാട്രയിലെ ബേസ്ക്യാമ്പില്‍ നിന്ന് ക്ഷേത്രത്തിലെത്തുന്ന ഇവിടെയുള്ള 13 കിലോമീറ്റര്‍ ദൂരം ആശുപത്രികളുംതാമസസൗകര്യങ്ങളും കുടിവെള്ളംലഭിക്കാനുള്ള 650 സ്ഥലങ്ങളും 35 ഷെഡുകളും 13 ഭക്ഷണശാലകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ യാത്രയില്‍ കുതിരകളെയും ഡോളിയും ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് ബേസ്ക്യാമ്പില്നിന്നുള്ള വഴി മുഴുവന്‍ വെളിച്ചം നല്‍കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ഭക്തരുടെ ആഗ്രഹസാഫല്യം ഉണ്ടാകുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: