മുംബൈ: മുംബൈയിലെ നാവിക കേന്ദ്രത്തിലെ സീകിങ് ഹെലികോപ്റ്റര്‍ ഇറാനിയന്‍ കപ്പലിലെ അസുഖബാധിതനായ ജോലിക്കാരന് തുണയായി. ഇറാന് എണ്ണക്കപ്പലിലെ അര്മാദ് മാലിക് എന്ന 30 കാരനായ കപ്പല്ജോലിക്കാരന് വയറുവേദനയും മൂത്രത്തില്‍ രക്തം പോകുന്നുവെന്ന വിവരം ഐഎന്‍എസ് ശിഖ്റയില് ലഭിച്ചു. ഉടന്‍തന്നെ രോഗിയുടെ വിവരങ്ങള്‍ ഇന്ത്യന്‍ നേവി ഡോക്ടര്‍മാര്‍ തിരക്കുകയും കപ്പലിനോട് മുംബൈക്ക് തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ കപ്പലിലേക്ക് പുറപ്പെട്ട നാവികസേനയുടെ സീകിങ് ഹെലികോപ്റ്ററില്‍ രോഗിയെ നാവിക ആസ്ഥാനത്തെത്തിച്ചു. തുടര്‍ന്ന് ഇയാളെ ചികിത്സാര്‍ത്ഥം നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: